Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് നാണക്കേടാണ് മുഖ്യമന്ത്രീ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 04:32 am IST
inEditorial

കൊച്ചിയില്‍ നടന്ന, പറയാന്‍ തന്നെ മടി തോന്നുന്ന, ആര്‍പ്പോ ആര്‍ത്തവം ആഘോഷത്തില്‍ നിന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പിന്‍മാറി. അവിടെ ആര്‍പ്പുവിളിക്കാന്‍ മുന്‍ നിരയില്‍ത്തന്നെ മുഖ്യന്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ മാത്രമല്ല അതിനെ എതിര്‍ക്കുന്നവരടക്കമുള്ള ജനവും പ്രതീക്ഷിച്ചു. നേരത്തേ ഉത്സാഹത്തോടെ സമ്മതിച്ചതാണ്. ഹിന്ദുവിരുദ്ധമാണെങ്കില്‍ അത്തരം പരിപാടികളില്‍ ഈയിടെ അദ്ദേഹത്തിനു പ്രത്യേക താല്‍പര്യമുണ്ടുതാനും.

മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ബോര്‍ഡുവച്ച് സംഘാടകര്‍ അദ്ദേഹത്തിന്റെ വരവ് പ്രചരിപ്പിച്ചതുമാണ്. സമാപന സമ്മേളനത്തിലെ ഉദ്ഘാടകനായിരുന്നു മുഖ്യന്‍. ഒളിച്ചും പാത്തും ശബരിമലയിലൂടെ ഓടിക്കയറിപ്പോയ രണ്ട് ഫെമിനിസ്റ്റുകളുടെ സാന്നിദ്ധ്യംകൊണ്ട് വേദിക്ക് ആവേശം പകരാനും നിശ്ചയിച്ചിരുന്നു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി, അക്കാര്യങ്ങളൊന്നും മുന്‍കൂട്ടി അറിഞ്ഞില്ലെന്നു കരുതാന്‍ വയ്യ. അപ്പോഴൊന്നും തോന്നാത്ത ജാള്യത പതിമൂന്നാം മണിക്കൂറില്‍ ഉണ്ടായതിനു പിന്നില്‍ തീര്‍ച്ചയായും ശക്തമായ ചില കാരണങ്ങളുണ്ടാവും.    

തനിക്ക് പറ്റിയ പണിയല്ല അതെന്നു മുഖ്യനു ബോധംവരാന്‍ വൈകിപ്പോയത്രെ. സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്ന പോലീസ് റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് തീരുമാനം മാറ്റിയതെന്നു പറഞ്ഞുകേള്‍ക്കുന്നു. ഇതേ തീവ്രസ്വഭാവക്കാരെ വേഷംമാറ്റി പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് എത്തിച്ച ഭരണാധികാരിയാണിത് പറയുന്നത്.

ശബരിമലയിലാകാം, താന്‍ ചെല്ലുന്നിടത്തുവേണ്ട എന്നായിരിക്കുമോ ഉദ്ദേശിച്ചത്? ഊരിപ്പിടിച്ച വാള്‍മുനയ്‌ക്കു നടുവിലൂടെ നടന്നുവളര്‍ന്നുവെന്നു വിളിച്ചുപറയുന്ന വിപ്ലവകാരിക്കു തീവ്രസ്വഭാവക്കാരെ ഇത്ര പേടിയോ. ഏതായാലും സ്ത്രീകളുടെ സ്വകാര്യതയ്‌ക്ക് ആര്‍പ്പുവിളിക്കാന്‍ പോയ മുഖ്യമന്ത്രി ഭരിക്കുന്ന നാട് എന്ന നാണക്കേടില്‍നിന്നു കേരളം രക്ഷപ്പെട്ടല്ലോ. അത്രയും നല്ലത്. 

മിതമായി പറഞ്ഞാല്‍ ഇതു നാണക്കേടാണ്. അവിടെ പോകാതിരുന്നതല്ല. പോകാന്‍ തീരുമാനിച്ചതും അവിടെ നടക്കുന്നത് എന്തെന്നു മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയാതെപോയി എന്നുപറയുന്നതും. നാടറിയാന്‍ കഴിയാത്ത ഭരണാധികാരിയെന്ന് സ്വയംവിളിച്ചുപറയാന്‍ നാണമില്ലേ? കുറെക്കാലമായി സമൂഹത്തിനുള്ളിലേയ്‌ക്കു നുഴഞ്ഞുകയറി ഇത്തരക്കാര്‍ നടത്തുന്ന പ്രവര്‍ത്തികളേക്കുറിച്ച് അറിയാത്തവരായി കേരളത്തില്‍ ഈ ഭരണവര്‍ഗം മാത്രമേ കാണൂ. അവരെ ന്യായീകരിച്ചും പരസ്പരം സഹായിച്ചും ആവശ്യത്തിന് ഉപകരണമാക്കിയും ജനങ്ങളുടെ സൈ്വരജീവിതം താറുമാറാക്കിയത് ഇതേ ഭരണാധികാരികള്‍ തന്നെയാണ്. അവരെ കൂടെനിര്‍ത്താന്‍ പൊതുജനത്തെ പുലഭ്യംപറയുന്നതു ശൈലിയാക്കിയ മുഖ്യന് ഇതു വെളിപാടല്ല, വെപ്രാളമാണ്.

ഹിന്ദുവിരോധത്തിന്റെ പേരില്‍ എന്തിനും തയ്യാറായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കിട്ടിയ തിരിച്ചടയില്‍ നിന്നുള്ള വെപ്രാളം. അടിത്തറ എവിടെയൊക്കെയോ ഇളകുന്നുവെന്നു വിവരം കിട്ടി. പാര്‍ട്ടിയില്‍ത്തന്നെ പലര്‍ക്കും ചങ്കിടിപ്പുകൂടുകയും ചെയ്തു. പക്ഷേ, അതൊന്നും പുറത്തുപറയാന്‍ വയ്യല്ലോ. 

പോകണോ പോകേണ്ടയോ എന്നു മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിലാര്‍ക്കും എതിര്‍പ്പുമില്ല. സംസ്ഥാനഭരണാധികാരിക്കു പോകാന്‍ പാടില്ലാത്ത പരിപാടിയാണെന്നു നേരത്തേ അറിയാന്‍ ഇവിടെ സംവിധാനമൊന്നുമില്ലേ? പിന്നെന്തിനാണ് പോലീസ് സംവിധാനവും ഇന്റലിജന്‍സുമൊക്കെ? ഈ രഹസ്യാന്വേഷണ വിഭാഗത്തെ മുഖ്യമന്ത്രി വിശ്വസിക്കാന്‍ തുടങ്ങിയത് എന്നാണെന്നു പൊതുജനത്തിനു സംശയം തോന്നുക സ്വാഭാവികം.

തീവ്രവാദസ്വഭാവമുള്ളവര്‍ ശബരിമലയിലും പമ്പയിലുമൊക്കെ കയറി വിഹരിക്കുന്നത് അപകടമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പെട്ടിയില്‍ വച്ചുകൊണ്ടാണ് അത്തരക്കാരെ പോലീസ് അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടു നടന്നത്. അവരൊക്കെത്തന്നെയാണ് കൊച്ചിയില്‍ ആര്‍പ്പുവിളിക്കാന്‍ ഒത്തുകൂടിയതും. അന്നൊക്കെ അയ്യപ്പദര്‍ശനത്തിനു പോകുന്ന ഭക്തരിലാണ് സര്‍ക്കാര്‍ തീവ്രവാദം കണ്ടത്. അതിന്റെ പേരിലാണ് പോലീസിനെ മുഴുവന്‍ ശബരിമലയില്‍ വിന്യസിച്ചതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും. അതിന്റെ പേരില്‍ത്തന്നെയാണ് ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചതും പീഡിപ്പിച്ചതും.

കൊച്ചിയില്‍ തിരുത്താമെങ്കില്‍ ശബരിമലയിലും തിരുത്താം. തീവ്രവാദബന്ധം ആര്‍ക്കാണെന്നു തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഭക്തരോട് മാപ്പ് പറയണം. പ്രായശ്ചിത്തം ചെയ്യണം. ചെയ്യുമോ മുഖ്യന്ത്രി…?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.