Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സംവരണ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 04:54 am IST
in Editorial

സമൂഹത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയ്‌ക്ക് സംവരണം എന്ത് പങ്കു വഹിക്കുമെന്നതു പ്രസക്തമായ ചോദ്യമാണ്. സമൂഹത്തെ ഒന്നായി കാണുമ്പോഴും അവശരും ആര്‍ത്തരുമായ എല്ലാവരെയും പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിനുണ്ട്.  ഇവിടെ വൈഭവപൂര്‍ണമായ ഭാരതത്തിന്റെ ഭാവിയിലേക്ക് അടുക്കും ചിട്ടയോടുംകൂടി മുന്നേറുന്ന മാതൃകാപരമായ ഒരു നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ ദുരിതബാധിതരെക്കൂടി  പൊതുധാരയുടെ ശാക്തീകരണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്നുള്ള സദുദ്ദേശ്യമാണ് ഈ നീക്കത്തിലൂടെ കാണുന്നത്.

ഇത് സംവരണമെന്ന ആശയം മുന്നോട്ടുവച്ച ഭരണഘടനാ നിര്‍മാതാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യത്തിന് യോജിക്കുന്നതാണ്. ഭാരതത്തിലെല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കണമെന്ന ഉദ്ദേശ്യമാണ് അവരെ സംവരണമെന്ന ആശയം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ ഇല്ലാതാക്കുന്നതിനും ഇതര ജനങ്ങളോടൊപ്പം തുല്യത കൈവരിക്കാനും ആവശ്യമായ കൈത്താങ്ങാണ് സംവരണം. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഭാവനയാണ് ഭരണഘടനാ ശില്‍പികളുടെ സംവരണമെന്ന ആശയത്തിന് പിന്നിലുള്ളത്.

സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ ദുഃഖത്തോടൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുന്നാക്ക വിഭാഗങ്ങളുടെ ദുഃഖവും കാണാതെ പോകരുത്. ഭരണഘടനാ ശില്‍പികളുടെ ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ പൂര്‍ത്തീകരണം ഇതുവഴിയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് നിലവിലുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നാക്കത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ തീരുമാനം സമൂഹത്തിന്റെ എല്ലാ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളെയും ഒരേപോലെ കണ്ട് അവയ്‌ക്ക് പരിഹാരം കാണുക എന്ന ഭരണകൂടത്തിന്റെ കടമയുടെ പൂര്‍ത്തീകരണമാണ്. ഇത് മോദി സര്‍ക്കാരിന്റെ ‘സബ് കാ സാഥ് സബ് കാ വികാസ്’- എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണംകൂടിയാണ്.

നിലവിലുള്ള സാമുദായിക സംവരണം 50 ശതമാനമാണ്. ഇതിനുപുറമെയാണ് പുതിയ നിര്‍ദ്ദേശം വന്നിട്ടുള്ളതെന്നതിനാല്‍ ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാവില്ലെന്നതാണ് എടുത്തുപറയേണ്ടത്. രാജ്യവും ജനങ്ങളും സമഗ്രമായി മുന്നേറണമെങ്കില്‍ കണ്ണീരും ദുരിതവും കഴിയാവുന്നത്ര സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യണമെന്ന് കേന്ദ്ര ഭരണകൂടത്തിന് വ്യക്തമായി ബോധ്യമുണ്ട്. ജനജീവിതത്തിന്റെ തുടിപ്പറിയുന്ന ഒരു ഭരണകൂടത്തിന് മാത്രം സാധിക്കുന്നതാണത്. രാഷ്‌ട്രീയ മുദ്രാവാക്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ, അതില്‍ താല്‍പര്യം തോന്നില്ലായിരിക്കാം. എന്നാല്‍ രാഷ്‌ട്രത്തെക്കുറിച്ച് ചിന്തയുള്ളവരും മാനവികതയും മനുഷ്യത്വവും എന്തെന്നറിഞ്ഞവരും അത് നെഞ്ചേറ്റുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിക്ക് ഇത് നാലമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

പുതിയ വാര്‍ത്തകള്‍

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.