Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പീഡനത്തില്‍ സിപിഎം ദേശീയ തലത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 03:45 am IST
inEditorial

സ്ത്രീപീഡനത്തിനു കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറി പുറത്താക്കപ്പെടുമ്പോഴും സിപിഎമ്മിനു സമാധാനിക്കാം. അക്കാര്യത്തിലെങ്കിലും പാര്‍ട്ടി ദേശീയതലത്തിലേക്ക് വളരുകയാണ്. ചുരുങ്ങിച്ചുരുങ്ങി കേരളത്തിലേക്ക് ഒതുങ്ങുന്ന പാര്‍ട്ടിക്ക് ഇവിടെ പീഡന സഖാക്കളെ തട്ടാതെ നടക്കാന്‍ വയ്യാതെയായിട്ടു കുറച്ചുനാളായി. അത് കേരളത്തില്‍ പാര്‍ട്ടിക്കു ഭരണമുള്ളതുകൊണ്ടാണെന്ന് ആരും തെറ്റിധരിക്കേണ്ട എന്നുകരുതിയായിരിക്കാം കര്‍ണാടകയിലും സമാനമായൊരു പ്രകടനം നടത്തിയത്. നടത്തുമ്പോള്‍ ഭംഗിയായിത്തന്നെ വേണമല്ലോ.

അതുകൊണ്ടു സംസ്ഥാന സെക്രട്ടറിതന്നെ ആ ചുമതല ഏറ്റെടുത്തു. മുന്‍ എംഎല്‍എ കൂടിയായ ശ്രീരാമ റെഡ്ഡി കര്‍ണാടക സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമാണു പുറത്തായത്. പരാതിക്കാരി പാര്‍ട്ടി അംഗം തന്നെ. അക്കാര്യത്തില്‍ കാര്യങ്ങള്‍ എല്ലായിടത്തും സമാനമാണെന്നത് ആ പാര്‍ട്ടിയുടെ സുചിന്തിതമായ ആഗോളകാഴ്ചപ്പാടിന് അടിവരയിടുന്നു. 

യെച്ചൂരി, കാരാട്ട് വിഭാഗങ്ങളുടെ വടംവലിയുടെ ഭാഗമാണ് നടപടിയെന്നൊക്കെ പിന്നാമ്പുറത്തു പതിവുപോലെ സംസാരവുമുണ്ട്. ഏതായാലും റെഡ്ഡിക്ക് ഇനി തത്ക്കാലം ജില്ലാക്കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാം. അതുകൊണ്ടു പ്രശ്നമൊന്നുമില്ല. തിരിച്ചുവരാന്‍ വേണ്ടത്ര പഴുതുകളുള്ളതാണ് സിപിഎമ്മിന്റെ കേഡര്‍ സംവിധാനം. നടപടിക്കാലം കഴിഞ്ഞാല്‍ സ്ഥാനക്കയറ്റത്തോടെയായിരിക്കും ചിലപ്പോള്‍ തിരിച്ചുവരവ്. അതെങ്ങനെയെന്നതിനു കേരളം തന്നെ തെളിവ്. ഗോപി കോട്ടമുറിക്കല്‍ എന്ന പീഡനസഖാവ് എവിടെയെത്തി നില്‍ക്കുന്നു എന്നു നോക്കിയാല്‍ മതി. പി. ശശി എന്ന മറ്റൊരു പരമമാന്യനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയാണെന്നാണ് സൂചന. പി.കെ. ശശി പുറത്തും അകത്തുമൊക്കെയായി വിലസി നടക്കുന്നു. ആറുമാസം മതി സര്‍വശക്തനായിട്ടുള്ള തിരിച്ചുവരവിന്. 

കഴിഞ്ഞയാഴ്ച കേന്ദ്രകമ്മിറ്റി വോട്ടെടുപ്പിലൂടെ എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കാനെത്തിയവരില്‍ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനുമൊപ്പം എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയുമുണ്ടായിരുന്നു. പിള്ളയ്‌ക്കും ബേബിക്കും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തു നല്ല ശീലമുണ്ടല്ലോ. അമേരിക്കയില്‍ ചായകുടിക്കുംപോലെയാണ് പീഡനം നടക്കുന്നതെന്ന് പണ്ട് നായനാര്‍ പറഞ്ഞതു കേരളത്തില്‍ സിപിഎമ്മിന് ബാധകമായിരിക്കുകയാണല്ലോ. 

കേന്ദ്രകമ്മിറ്റി നടപടിക്കെതിരെ കര്‍ണ്ണാടകസംസ്ഥാന കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. മേല്‍ക്കമ്മിറ്റിയുടെ തീരുമാനമായതുകൊണ്ടുമാത്രമാണ് വഴങ്ങിയതെന്നു ചില നേതാക്കള്‍ പിന്നീടു പറഞ്ഞുവത്രെ. ഇത്തരം കാര്യങ്ങള്‍ക്കൊന്നും വലിയെ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നു പാര്‍ട്ടിക്കാര്‍ ചിന്തിച്ചാല്‍ തെറ്റുപറയാനില്ല. 

പാര്‍ട്ടിയില്‍ ഇതൊന്നും വലിയ കാര്യമല്ലാതായിക്കഴിഞ്ഞല്ലോ. സ്ത്രീകള്‍ സ്വകാര്യസ്വത്തല്ല എന്ന മാവോസൂക്തം ശരിക്കും ഉള്‍ക്കൊണ്ട നേതാക്കളാണിന്ന് ആ പാര്‍ട്ടിയിലുള്ളത്. പീഡനം സഖാക്കള്‍ക്കു ജന്മാവകാശമാണ് എന്നു വിശ്വസിക്കുന്നവര്‍. അവര്‍ പീഡിപ്പിക്കുക മാത്രമല്ല, എതിരഭിപ്രായം പറയുന്നവരെ പുലഭ്യംകൊണ്ടു വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്യും. നവോത്ഥാനത്തിന്റെ അത്യാധുനിക മാതൃക അവര്‍ക്കേ അറിയൂ. 

ഇനി ഈ നേതാക്കള്‍ കേരളത്തിലേയ്‌ക്കുവരും, വനിതാ സംരക്ഷണ മതില്‍ പണിയാന്‍. സ്ത്രീകളുടെ മാനത്തിന്റെ വിലയും കണ്ണീരിന്റെ ചൂടും അറിയാത്തവര്‍ അവരെ മതില്‍കെട്ടി സംരക്ഷിക്കുന്ന അത്ഭുതവിദ്യ ലോകത്ത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ ഇന്ന് ആദ്യമായി വന്ദേമാതരം ആലപിക്കും

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.