Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സഭ കൂടി, പിരിഞ്ഞു; നഷ്ടം ജനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 01:53 am IST
in Editorial

ഭരണ, നിയമ സംവിധാനങ്ങളുടെ പോക്ക് എങ്ങോട്ട് എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് കാര്യങ്ങളുടെ കിടപ്പ്. പാര്‍ട്ടി താത്പര്യത്തിനനുസരിച്ചു പോലീസ് സംവിധാനത്തെ ഉപയോഗിക്കുന്ന ഇടതുസര്‍ക്കാര്‍ ശബരിമലയിലടക്കം നരനായാട്ടു നടത്തുമ്പോള്‍, നിയമസഭയില്‍ സര്‍ക്കാരിന്റെ പിടിവാശിയും പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടും മൂലം കാര്യങ്ങളൊന്നും നടക്കാത്ത സ്ഥിതിയിലായി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഒരുതരത്തിലും സമവായപ്പെടാതെ കടുംപിടുത്തം പിടിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയാണ് നിയമസഭയിലെ പ്രതിഷേധങ്ങളും സഭാനടപടി തടസപ്പെടുത്തലും. ബന്ധുനിയമനം സംബന്ധിച്ച ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്‌ക്കണമെന്ന ആവശ്യത്തിനുമുന്നിലും സര്‍ക്കാരിനു കൂസലില്ല. പ്രതിപക്ഷം വഴങ്ങാത്തപ്പോള്‍ സഭാസ്തംഭനം തന്നെ ഫലം. 

വിശ്വാസികളെ അക്രമികളെന്നു വിശേഷിപ്പിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് ശബരിമലയിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്തരീക്ഷം ശാന്തമായിരുന്നിട്ടും നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞദിവസം നിരോധനാജ്ഞ നീട്ടുകയും ചെയ്തു. ശബരിമല പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സഭാസമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായുമില്ല. സഭ സമ്മേളിച്ചപ്പോള്‍ പിടിവാശി തുടരുകയുമായിരുന്നു.  

ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന സമ്മേളനമാണ് നിയമസഭയില്‍ ഇന്നലെ അവസാനിച്ചത്. അടിയന്തര പ്രധാനമുള്ള ചില ബില്ലുകള്‍ നിയമമാക്കാനായി 13 ദിവസത്തെ സമ്മേളനമായിരുന്നു നിശ്ചയിച്ചത്. ഇതില്‍ 11 ദിവസവും ബഹളംമൂലം പിരിയുകയായിരുന്നു. ദിവസം 20 ലക്ഷം ചെലവഴിച്ച് നടത്തുന്ന സഭ തടസമില്ലാതെ പ്രവര്‍ത്തിച്ചത് രണ്ടുദിവസം മാത്രം. 13 ദിവസത്തെ സമ്മേളനത്തിന്റെ ചെലവ് മൂന്നര കോടിയോളം രൂപ. അതു ചെലവാകുന്നതു ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന്. ആദ്യദിവസം മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖിനു ചരമോപചാരം അര്‍പ്പിച്ചു പിരിഞ്ഞതിനാല്‍ നടപടിക്രമങ്ങളിലേക്ക് കടന്നില്ല.  പിന്നീട് തുടര്‍ച്ചയായി മൂന്നുദിവസം ശബരിമലയുടെ പേരിലുള്ള പ്രതിപക്ഷ പ്രതിഷേധം ചേദ്യാത്തരവേളയില്‍ത്തന്നെ സഭാനടപടികള്‍ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടാക്കി. തുടര്‍ച്ചയായി മൂന്നുദിവസം 21 മിനിറ്റുകൊണ്ടു സഭ പിരിഞ്ഞു ഹാട്രിക് നേടുകയും ചെയ്തു. 

ശബരിമലയെ വിട്ടു മന്ത്രി കെ.ടി. ജലീലിന്റെ രാജി വിഷയമായെടുത്ത രണ്ടു ദിവസം പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പ്രളയാനന്തര നവകേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ സര്‍ക്കാര്‍ സമ്മതം മൂളിയത് അവിചാരിതമായി. പക്ഷേ ഇരുപക്ഷത്തുമുള്ളവര്‍ തയ്യാറെടുപ്പൊന്നുമില്ലാതെ ചര്‍ച്ചക്കെത്തിയതിനാല്‍ ചര്‍ച്ച പ്രഹസനമായി. പിന്നീട് തുടര്‍ച്ചയായ നാലുദിവസവും ശബരിമലയുടെ പേരില്‍ത്തന്നെയാണ് സഭ സ്തംഭിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭാകവാടത്തില്‍ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിക്കുന്നതില്‍ ഭരണപക്ഷത്തുനിന്ന് കാട്ടുന്ന അലംഭാവമായിരുന്നു ബഹളത്തിലും വഴക്കിലും കലാശിച്ചത്. ശബരിമലയുടെ പേരിലുള്ള വനിതാമതിലിന്റെ വിഷയത്തില്‍ അവസാന ദിവസമായ ഇന്നലെയുണ്ടായ ബഹളം ഉന്തിലും തള്ളിലും വരെ ചെന്നെത്തി. നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ബാധ്യതകള്‍ക്കും അപ്പുറം വാശി പിടിമുറുക്കുമ്പോള്‍ സഭാസമ്മേളനത്തിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. 

ഇതിന്റെ തനിയാവര്‍ത്തനമായിരുന്നു പാര്‍ലമെന്റില്‍. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ ബഹളംമൂലം നടപടികള്‍ ഒന്നും നടത്താനാവാതെ പിരിഞ്ഞു. റഫാല്‍ പ്രശ്നത്തില്‍ അന്വേഷണമായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. കാവേരി പ്രശ്നമുന്നയിച്ച് തമിഴ്നാട്ടില്‍നിന്നുള്ള എംപിമാര്‍ നടുത്തളത്തിലിറങ്ങി. രാമക്ഷേത്ര നിര്‍മാണമായിരുന്നു ശിവസേനയുടെ ആവശ്യം. ആന്ധ്രയ്‌ക്കു പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും പ്രതിഷേധത്തിനിറങ്ങിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.