Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതിലും നുണകളും പൊളിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 04:47 am IST
inEditorial

ജര്‍മന്‍ മതില്‍ പൊളിഞ്ഞതല്ല. പൊളിച്ചതാണ്. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ രണ്ടു മതിലുകള്‍ വീണുകൊണ്ടിരിക്കുന്നു. അത് ആരും പൊളിക്കുന്നതല്ല, താനേ പൊളിയുന്നതാണ്. 

രണ്ടും സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നവതന്നെ. ഒന്ന് വനിതാ മതില്‍. രണ്ട് നുണകളുടെ മതില്‍. ആദ്യത്തേതു പണിതുടങ്ങും മുന്‍പേയാണ് വീഴുന്നത്. രണ്ടാമത്തേത് തുടര്‍ക്കഥപോലെ, പണിയും വീഴും, പണിയും വീഴും അങ്ങനെ പോവുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാട്ടില്‍ ഏറ്റവും തഴച്ചുവളര്‍ന്ന വ്യവസായം നുണ പറയലാണ്.

 മുഖ്യമന്ത്രിയാണ് പ്രധാനവ്യവസായി. നിയമസഭയ്‌ക്ക് അകത്തും പുറത്തും പത്രസമ്മേളനത്തിലും പാര്‍ട്ടിപരിപാടിയിലും ഒക്കെ അത് നന്നായി നടത്തും. അതിലെ ഏറ്റവും പുതിയതാണ് ഈയിടെ ഇന്ത്യന്‍ സേനയേക്കുറിച്ചു പറഞ്ഞത്. പ്രളയ ദുരന്തസഹായത്തിനു സേന കോടികള്‍ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. 

അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നു വ്യോമ, നാവിക സേനാ വക്താക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യന്‍ മിണ്ടുന്നില്ല. ശിങ്കിടികള്‍ കഥയറിയാത്തതുപോലെ കേട്ടത് പാടി നടക്കുന്നു. എഴുനൂറു കോടിയുടെ വിദേശസഹായ വിലക്കിന്റെയും പ്രളയ ദുരിതാശ്വസമായിക്കിട്ടിയ ഭക്ഷ്യധാന്യത്തിന് കേന്ദ്രം വിലചോദിച്ചതിന്റെയും ഒക്കെ പേരുപറഞ്ഞ് ഇറക്കിയ നുണക്കഥകള്‍ ഇനി പുറത്തുമിണ്ടാന്‍ വയ്യാത്തവിധം പൊളിഞ്ഞുകിടപ്പുണ്ട്. 

ദേശാഭിമാനിക്കപ്പുറം ഒരു പത്രവും വായിക്കാത്ത കുട്ടിസഖാക്കളും ചില ചര്‍ച്ചാത്തൊഴിലാളികളുമൊക്കെ ഇപ്പോഴും അതൊക്കെ പൊടിതട്ടിയെടുത്തുപയോഗിക്കുന്നുണ്ടെങ്കിലും മൂര്‍ച്ചതീരെയില്ല. മൂര്‍ച്ചകൂട്ടാനാണ് പുതിയൊരെണ്ണം പിണറായി ഇറക്കിയത്. അതും പൊളിഞ്ഞു വീണതോടെ അടുത്തതിനായി ജനം കാതോര്‍ത്തിരിക്കുന്നു.    

പ്രതിഫലത്തിന്റെ കാര്യം നിഷേധിച്ചതിനൊപ്പം ദക്ഷിണമേഖലാ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ നവീന്‍ കുമാര്‍ ചൗള പറഞ്ഞ കാര്യം മുഖ്യമന്ത്രി ഒന്നു ശ്രദ്ധിച്ചുകേട്ടാല്‍ നന്നായിരുന്നു. സേവനം സേനയുടെ ദൗത്യവും ഉത്തരവാദിത്തവുമാണെന്നും അവിടെ പ്രതിഫലേഛയ്‌ക്കു സ്ഥാനമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വ്യോമസേനയ്‌ക്കുവേണ്ടി ധന്യ സനലും ഇക്കാര്യം വ്യക്തമാക്കി.

 വേണ്ടിടത്തും വേണ്ടാത്തിടത്തും അനവസരത്തിലും സേനയെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത മുഖ്യന്‍, അവശ്യസമയത്ത് അവരുടെ സേവനം ഉപയോഗപ്പെടുത്തിയതിനു നന്ദിയെങ്കിലും കാണിക്കാമായിരുന്നു. ജീവന്‍ പണയംവച്ച് സൈന്യം നടത്തിയ സേവനത്തിന്റെ മഹത്വത്തിന് പിണറായി കല്‍പിക്കുന്ന വില എന്താണാവോ? അതെത്രയായാലും, ജനമനസ്സില്‍ അതിന്റെ വില അതിനേക്കാള്‍ നൂറുമടങ്ങു വലുതായിരിക്കും. 

അവരാണല്ലോ ആ സേവനത്തിന്റെ മൂല്യം ശരിക്ക് അറിഞ്ഞത്. ആരോരും ആവശ്യപ്പെടാതെതന്നെ സേവനരംഗത്തേയ്‌ക്കു സ്വയം കുതിച്ചെത്തിയ മത്സ്യത്തൊഴിലാളി സഹോദരങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരില്‍ വേര്‍തിരിച്ച ഭരണസംവിധാനത്തില്‍ നിന്ന് ഇതൊക്കയേ പ്രതീക്ഷിക്കാനുള്ളൂ. 

പണ്ട് മുഖ്യമന്ത്രി നായനാര്‍ കെ. കരുണാകരനെക്കുറിച്ചു പറഞ്ഞതാണ് ഓര്‍മവരുന്നത്. കരുണാകരന്‍ രണ്ടു കാര്യത്തിനേ വാ തുറക്കൂ എന്നായിരുന്നു നായനാരുടെ കമന്റ്. തിന്നാനും നുണ പറയാനും. ഇന്നത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കുറിച്ചാണെങ്കില്‍ ഒരുകാര്യംകൂടി കൂട്ടിച്ചേര്‍ത്താല്‍ നന്നാവും. 

പുലഭ്യം പറയാനും അവര്‍ വാ തുറക്കും. ഇക്കാര്യത്തില്‍ പദദാരിദ്ര്യം എന്നൊന്ന് അവര്‍ക്കില്ല. നുണക്കഥകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. പൊളിഞ്ഞുവീണാലും അതിന്‍മേലാണ് അവരുടെ കുടിയിരുപ്പ്. 

മതിലുകള്‍ പലതും ഇനിയും പൊളിയും. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇരുമ്പുമറകള്‍ വരെ തകര്‍ന്നു കിടക്കുന്നുണ്ടല്ലോ. ചരിത്രത്തിനു വഴിമാറി നടക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.