Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടതിയിടപെടല്‍ സ്വാഗതാര്‍ഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 01:03 am IST
in Editorial

സ്റ്റാലിനിസത്തിലൂടെ അയ്യപ്പഭക്തരെയും, വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും അടിച്ചമര്‍ത്തുകയാണ് പിണറായി വിജയന്റെ സര്‍ക്കാര്‍. ഒന്നര മാസത്തോളമായി അധികാര പ്രയോഗത്തിന്റെ ഏറ്റവും നിന്ദ്യമായ മുഖം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഈയൊരു കാര്യത്തിനുവേണ്ടി മാത്രമാണ് തങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് തോന്നിപ്പിക്കും വിധമാണ് നീതിബോധമോ ധാര്‍മികചിന്തയോ ജനാധിപത്യവിശ്വാസമോ പ്രതിപക്ഷ ബഹുമാനമോ തൊട്ടുതീണ്ടാതെ പിണറായിയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭീഷണിക്ക് കീഴടങ്ങാതെ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസുകള്‍ ചുമത്തി കൊല്ലാക്കൊല ചെയ്യുകയാണ് പോലീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചറെ തീര്‍ത്തും അനാവശ്യമായി അറസ്റ്റുചെയ്ത പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കുന്ന സാഡിസ്റ്റ് മനോഭാവത്തിലേക്ക് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നവര്‍ അധഃപതിച്ചിരിക്കുന്നു.

ജനാധിപത്യത്തില്‍ രാജാക്കന്മാരില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളുടെ ഇച്ഛയ്‌ക്കാണ് വിലകല്‍പ്പിക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ ഈ തത്ത്വത്തില്‍ വിശ്വസിക്കുന്നില്ല. തനിക്ക് ഇഷ്ടമുള്ളത് ചെയ്യും. തടയാന്‍ വരുന്നവര്‍ പോലീസിന്റെ ലാത്തിയുടെയും ബൂട്ടിന്റെയും കരുത്തറിയും. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന് ധരിച്ച പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് ശബരിമലയെ സാധാരണ നിലയിലാക്കി ക്രമസമാധാനമുറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. നിയമങ്ങള്‍ ദുരുപയോഗിച്ചും വിശ്വാസവിരുദ്ധമായും ഇടതുമുന്നണി സര്‍ക്കാരും പോലീസും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നീതീകരിക്കാനാവാത്ത നിയന്ത്രണങ്ങള്‍ റദ്ദാക്കിയാണ് ഹൈക്കോടതി നിര്‍ണായകമായ ഈ നടപടിയെടുത്തത്. ഭക്തരുടെ നാമജപവും ശരണംവിളികളും തടയരുതെന്ന് കോടതി കര്‍ശനനിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിക്ക് മുഖമടച്ചുകിട്ടിയ അടിയാണ്. കാരണം നാമംജപിച്ചതിനും ശരണം വിളിച്ചതിനുമാണല്ലോ പോലീസിനെ കയറൂരിവിട്ട് ഭക്തരെ ആട്ടിപ്പായിച്ചതും അടിച്ചമര്‍ത്തിയതും. ശബരിമലയിലെ പോലീസ്‌രാജിന് ഹൈക്കോടതി ജഡ്ജിവരെ ഇരയായി.

കോടതിയുടെ ഈ ഇടപെടലുണ്ടായി പിറ്റേദിവസംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവുശൈലിയില്‍ അതിനെതിരെ രംഗത്തുവന്നു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ ശബരിമലയിലെ നിയന്ത്രണം തല്‍ക്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. നിയമസഭയില്‍ എന്തും പറയാം. അത് മറ്റാര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്നതുകൊണ്ടാവാം കോടതി ഉത്തരവിനെ ധിക്കരിക്കുന്ന സ്വരം മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായത്. ശബരിമലയില്‍ ഒരു കാരണവശാലും സമാധാനാന്തരീക്ഷം പുലരരുത് എന്ന ദുഷ്ടലാക്കാണ് ഹിന്ദുവിരുദ്ധമായ ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. ഇത് ഒരുവിധത്തിലും അനുവദിച്ചുകൊടുക്കാനാവില്ല. ഈ മണ്ഡല-മകരവിളക്ക് കാലം അവസാനിക്കാന്‍ ഇനിയും ഏറെ ദിവസങ്ങള്‍ ബാക്കിയാണ്. അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും ശബരിമല സന്നിധിയില്‍ ഭക്തര്‍ക്ക് സമാധാനത്തോടെ ആരാധന നടത്താനുള്ള അവസരമൊരുക്കാന്‍ കോടതി നിയോഗിച്ച സമിതിക്കാവുമെന്ന് പ്രതീക്ഷിക്കാം. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍, അത് എന്തുതന്നെയായാലും അംഗീകരിക്കാനും നടപ്പാക്കാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത്രയെങ്കിലും നീതിബോധം മുഖ്യമന്ത്രി കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.