ചാരുംമൂട്: കൊല്ലം ഫാത്തിമാമാതാ കോളേജ് വിദ്യാര്‍ഥിനി രാഖികൃഷ്ണ(19)യുടെ മരണത്തിന് ഉത്തരവാദികളായ കോളേജ് അധികൃതര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന് കേരള വിശ്വകര്‍മസഭ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി നല്‍കി.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. സതീഷ് ടി. പത്മനാഭനാണ് ഹര്‍ജി നല്‍കിയത്. ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തില്‍ രാധാകൃഷണന്‍ – ശ്രീജ ദമ്പതികളുടെ മകളായിരുന്നു രാഖി.
പരീക്ഷയ്‌ക്ക് കോപ്പിയടിച്ചെന്ന പേരില്‍ രാഖിയെ ക്ലാസ്ടീച്ചര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്.
















