കൊച്ചി: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട 15 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് 55 വര്‍ഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ. ഞീഴൂര്‍ മരങ്ങോലി അഞ്ജലിയില്‍ അനന്തുവിനെ (30)യാണ് മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ അതിജീവിതയ്‌ക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2020 ല്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് അവളുടെ വീട്ടിലെത്തി ഇയാള്‍ പല പ്രാവശ്യം പീഡിപ്പിച്ചു. ഇതിനിടെ ഒരു ദിവസം പുറത്തുപോയി തിരികെ വന്ന പെണ്‍കുട്ടിയുടെ അമ്മ കട്ടിലിനടിയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അപസ്മാരം അഭിനയിച്ച ഇയാള്‍ക്ക് വെള്ളമെടുക്കാന്‍ പെണ്‍കുട്ടിയുടെ അമ്മ പോയ തക്കത്തിന് കത്തിയെടുത്ത് വീശി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
















