കണ്ണൂര്‍: ശബരിമല വിഷയത്തില്‍ പോലീസിനെതിരെ പ്രസംഗിച്ചുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ കേസ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്.
















