Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ സര്‍ക്കാര്‍ എന്തെങ്കിലും ശരിയാക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2018, 01:12 am IST
inEditorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിട്ടു. എല്ലാം ശരിയാക്കാന്‍ വാഗ്ദാനം ചെയ്ത് ഒന്നും ശരിയാംവണ്ണം നടത്താനുള്ള ത്രാണിയില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. അതിന്റെ ഒന്നാന്തരം തെളിവാണ് ഓഖി ദുരന്തവും പ്രളയാനന്തര നടപടികളും. ഓഖി ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമായി. അന്നത്തെ ദുരന്തബാധിതര്‍ ഇപ്പോഴും കേഴുകയാണ്. കുറേപേര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം ലഭ്യമായി. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും ദുരന്തക്കയത്തിലാണ്. ദുഃഖത്തിന്റെ ഇരമ്പമാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കടലോരമക്കളുടെ കാതുകളില്‍ മുഴങ്ങുന്നത്. വീട് നഷ്ടപ്പെട്ടവരും ഭാഗികമായി ആരോഗ്യം നശിച്ചവരും വേഴാമ്പലുകളെപ്പോലെ കാത്തിരിക്കുകയാണ്. ദുരന്തം നേരിട്ടപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ പോലും മടിച്ചുനിന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുദിവസം കഴിഞ്ഞ് ദുരന്തമേഖലയില്‍ എത്തിയ മുഖ്യമന്ത്രിക്ക് കടലോരത്ത് കാലുകുത്താന്‍ പോലും കഴിയാതെ മടങ്ങേണ്ടി വന്നു. സെക്രട്ടേറിയറ്റില്‍ നിന്നും പത്ത് മിനുട്ട് മാത്രം സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുന്ന സ്ഥലത്ത് മുഖ്യമന്ത്രി എത്തിയത് അഞ്ചുദിവസം കഴിഞ്ഞാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു അങ്ങനെ സംഭവിച്ചത്.

കേരളത്തെ നടുക്കിയ മഹാപ്രളയകാലത്തും അങ്ങിനെ തന്നെ സംഭവിച്ചു. പ്രളയം കഴിഞ്ഞ് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. എല്ലാ മേഖലയില്‍ നിന്നും നിര്‍ലോഭമായ സഹായവും സഹകരണവുമുണ്ടായിട്ടും ദുരന്തബാധിതരെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. സഹായവിതരണത്തില്‍ അഴിമതിയും പക്ഷപാതവും നടന്നതായി പരക്കെ പരാതിയുണ്ട്. സിപിഎം പ്രവര്‍ത്തകരും അവരോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥയും സ്വജനപക്ഷപാതവും തുടക്കംമുതലേ ആരോപിക്കപ്പെട്ടിരുന്നു. അത് അക്ഷരംപ്രതി ശരിയാണെന്നാണ് നൂറുദിവസം പിന്നിട്ട് അവലോകനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. പ്രാഥമിക സഹായമായി 10,000 രൂപ അനുവദിച്ച് കയ്യടി നേടിയെങ്കിലും അര്‍ഹരായ അരലക്ഷം പേര്‍ക്ക് ഇനിയും അത് ലഭ്യമായിട്ടില്ല. നഷ്ടപരിഹാരം നിശ്ചയിച്ചതിലും അനുവദിച്ചതിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതിക കാരണങ്ങള്‍ മാത്രമാണ് ഇതിന് തടസ്സമെന്ന് വ്യക്തം. ഭാഗികമായി വീട് നഷ്‌പ്പെട്ടവരുടെ സങ്കടത്തിന് ചെവികൊടുക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അവരുടെ കണ്ണീര് പ്രളയംപോലെ ഇപ്പോഴും തുടരുകയാണ്. 

പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നതായി കണക്കാക്കിയിട്ടുള്ളത് ഏതാണ്ട് പതിനേഴായിരത്തോളം വീടുകളാണ്. ഇതില്‍ സഹായം ലഭിച്ചത് 10 ശതമാനം പേര്‍ക്ക് മാത്രം. ഇതുവരെ 2,312 പേര്‍ക്കേ സഹായം ലഭ്യമാക്കിയിട്ടുള്ളത്. നഷ്ടം തിട്ടപ്പെടുത്തിയതിലും ക്രമക്കേടുകളും അഴിമതിയുമുണ്ടെന്ന് പരാതിയുണ്ട്. സഹായത്തിന് അര്‍ഹതയുണ്ടെന്ന് കണക്കാക്കിയവര്‍ക്കാകട്ടെ ആദ്യഗഡുവായ ഒരുലക്ഷത്തില്‍ താഴെ രൂപമാത്രം. തകര്‍ന്ന വീടുകള്‍ക്ക് ആകെ നല്‍കിയത് 23 കോടിയില്‍ താഴെ രൂപമാത്രം. 419 പേരാണ് പ്രളയത്തില്‍ മരിച്ചതായി സര്‍ക്കാര്‍ കണക്ക്. ഇതില്‍ 368 പേരുടെ കുടുംബങ്ങള്‍ക്കേ സഹായധനം നല്‍കിയിട്ടുള്ളൂ. ഇതര സംസ്ഥാനക്കാരും മരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ചുപേരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഇത്രയും കാലമായിട്ടും കഴിഞ്ഞിട്ടില്ല. ഓഖിയിലും പ്രളയത്തിലും അകപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്രം വേണ്ടത്ര പണം ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്ന ഇടത് മുന്നണിയും അവരുടെ സര്‍ക്കാരും ലഭിച്ചപണംപോലും അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിച്ചിട്ടില്ല. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയിട്ടില്ല. നഷ്ടം നികത്താനും കണ്ണീരൊപ്പാനും കഴിയാത്ത സര്‍ക്കാര്‍ മറ്റുള്ളവരെ പഴിചാരി കഴിവില്ലായ്‌മ മൂടിവയ്‌ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കിയ ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ എന്തെങ്കിലും ശരിയാക്കുമോ എന്നാണ് പരക്കെ ഉയരുന്ന ചോദ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.