ന്യൂദല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്‌ക്കാനും ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്കുകള്‍ ഒഴിവാക്കാനും കേന്ദ്രമനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇത് അയച്ചു കഴിഞ്ഞു. ഇതിനുള്ള സംവിധാനം സ്വന്തമായി തയ്യാറാക്കാനോ മഹാരാഷ്‌ട്രയും തെലങ്കാനയും നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ മാതൃകയാക്കാനോ ആണ് കേന്ദ്ര നിര്‍ദേശം.
നിര്‍ദേശങ്ങള്‍ (തെലങ്കാന)
1. ഒന്നും രണ്ടും ക്ലാസ് കുട്ടികളുടെ
ബാഗിന്റെ ഭാരം ഒന്നരക്കിലോയില്‍
കൂടരുത്.
2. മൂന്ന് നാല് ക്ലാസുകളില്‍ ബാഗിന്റെ
പരമാവധി ഭാരം മൂന്നു കിലോ
3. അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍
നാലു കിലോ വരെ
4 എട്ട്, ഒന്‍പത് ക്ലാസുകള്‍
നാലരക്കിലോ വരെ
5 പത്താം ക്ലാസില്‍ അഞ്ചു കിലോ വരെ.
മഹാരാഷ്‌ട്ര
ബാഗിന്റെ ഭാരം വിദ്യാര്‍ഥിയുടെ
ഭാരത്തിന്റെ പത്തു ശതമാനത്തില്‍ കൂടരുത്.
മറ്റു നിര്‍ദേശങ്ങള്‍
1 ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം
2 മൂന്നു മുതല്‍ അഞ്ചുവരെ ഭാഷയും, പരിസ്ഥിതി ശാസ്ത്രവും കണക്കും.
3 കൂടുതല്‍ ബുക്കുകളും പുസ്തകങ്ങളും മറ്റു വസ്തുക്കളും കൊണ്ടുവരാന്‍ കുട്ടികളോട് പറയരുത്. ഇത് ബാഗിന്റെ ഭാരം കൂട്ടും.
4 ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് വേണ്ട.
















