Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ നിന്ന് തീര്‍ഥാടകരെ അകറ്റുന്നത് പ്രാദേശിക സമ്പദ്ഘടനയെയും ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 06:58 am IST
in Kerala

നിലയ്‌ക്കല്‍: നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളുമായി പോലിസ് തീര്‍ഥാടകരെ ശബരിമലയില്‍ നിന്ന് അകറ്റുന്നത് പ്രാദേശിക സമ്പദ്ഘടനയേയും ദോഷകരമായി ബാധിക്കുന്നു. ഭക്തരുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ ലേലത്തില്‍ നിന്ന് കച്ചവടക്കാര്‍ വിട്ടുനിന്നിരുന്നു. 

പ്രളയാനന്തരം പമ്പയില്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയാത്തതിന് പുറമെ സന്നിധാനത്തേതടക്കം കടകളുടെ ലേലം മുടങ്ങിയതും ദേവസ്വം ബോര്‍ഡിനും വലിയ തിരിച്ചടിയായി. എന്നാല്‍ ഇതോടൊപ്പം തീര്‍ഥാടകരുടെ വരവ് കുറഞ്ഞത് പത്തനംതിട്ട ജില്ലയുടെ സമ്പദ്ഘടനയേയും സാരമായി ബാധിച്ചിട്ടുണ്ട്. ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയില്‍ പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടനകാലം വലിയ വ്യാപാര സാധ്യതയാണ് സംഭാവന ചെയ്തിരുന്നത്. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന വ്യാപാര മേഖല ഏറെ പ്രതീക്ഷയോടെയാണ് തീര്‍ഥാടന കാലത്തെ നോക്കിയിരുന്നത്. എന്നാല്‍ നിരോധനാജ്ഞയും പോലീസ് നിയന്ത്രണങ്ങളും സന്നിധാനത്തെ കൂട്ട അറസ്റ്റും ഭക്തരെ ഏറെ ആശങ്കയിലാക്കി. ഇതോടെ തീര്‍ഥാടകരുടെ എണ്ണവും പരിമിതമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് ഇപ്പേള്‍ എത്തുന്നവരില്‍ അധികവും.

പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള തീര്‍ഥാടന പാതയില്‍ മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്ത് സ്ഥിരമായി ചെറുതും വലുതുമായ കടകള്‍ നടത്തുന്ന നിരവധിയാളുകളുണ്ട്. പലരും ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം കൊണ്ടാണ് അടുത്ത തീര്‍ത്ഥാടനക്കാലം വരെ ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇവരെല്ലാം കടുത്ത ആശങ്കയിലാണ്.

വനമേഖലകളില്‍ വന സംരക്ഷണ സമിതികളാണ് കടകള്‍ നടത്തുന്നത്. ഇവിടെയും കാര്യമായ കച്ചവടം ലഭിക്കുന്നില്ല. പത്തനംതിട്ട കഴിഞ്ഞാല്‍ വടശേരിക്കര, പെരുനാട്, ളാഹ, നിലയ്‌ക്കല്‍ തുടങ്ങിയവയാണ് പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ സ്ഥിരം കടകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വളരെ ചുരുക്കം സീസണ്‍ കച്ചവടക്കാര്‍ മാത്രമാണ് ഈ വര്‍ഷം എത്തിയിട്ടുള്ളത്. നിലയ്‌ക്കല്‍ ഇടത്താവളത്തില്‍ ഏതാനും ഹോട്ടലുകള്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതേ സാഹചര്യം തുടര്‍ന്നാല്‍ അവരും പ്രതിസന്ധിയിലാകും. നിലയ്‌ക്കലില്‍ പമ്പ പാതയോരത്ത് ധാരാളം കടകളാണ് എല്ലാ വര്‍ഷവും ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം നിലയ്‌ക്കല്‍ ഗോപുരത്തിന് എതിര്‍ഭാഗത്ത് ഒരു ഹോട്ടല്‍ മാത്രമാണുള്ളത്.

പ്ലാപ്പള്ളി മുതല്‍ എരുമേലി വരെയുള്ള പാതയിലും ഇതാണ് സ്ഥിതി. വലിയ കച്ചവടകേന്ദ്രമായ എരുമേലിയില്‍ സ്ഥിതി ഏറെ മോശമാണെന്ന് വ്യാപാരികള്‍ പറയുന്നു. നഗരഹൃദയത്തില്‍ തന്നെ നിരവധി കടമുറികള്‍ സീസണിലേക്ക് വാടകക്കാരെ കാത്ത് കിടക്കുന്നത് ഇത് ശരിവെക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കുറികള്‍ക്കായി കച്ചവടക്കാര്‍ നെട്ടോട്ടമായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. പോലീസിന്റെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അത് ദേവസ്വം ബോര്‍ഡിനെ മാത്രമല്ല പ്രാദേശിക സമ്പദ്ഘടനയേയും തകര്‍ക്കുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.