കാസര്‍ഗോഡ് : ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒക്കിനടുക്കയില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കുനേരെ ബിജെപിയുടെ പ്രതിഷേധം.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കാനെത്തിയപ്പോഴാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
എന്നാല്‍ മെഡിക്കല്‍ കോളേജിന് അരക്കിലോമീറ്റര്‍ അകലെവെച്ച് പോലീസ് പ്രകടനക്കാരെ തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളലും ഉണ്ടായി. അതിനിടെ മറ്റൊരു വഴിയിലൂടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചാണ് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. 11 മണിക്കായിരുന്നു ഉദ്ഘാടനം. പ്രദേശത്ത് സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: