പമ്പ : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് തെനെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമല ദര്‍ശനം നടത്തിയശേഷമാണ് ജേക്കബ് തോമസ് ഇത്തരത്തില്‍ പ്രതികരിച്ചത്.
നടപ്പിലാക്കാത്ത സുപ്രീംകോടതി വിധികളും ഉണ്ട്. അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നുണ്ട്. അവര്‍ക്കെതിരാണ് താന്‍. യുവതികള്‍ കാത്തിരിക്കണം. റെഡി ടു വെയിറ്റ് ക്യാംപെയിനിനെ സ്വാഗതം ചെയ്യുന്നതായും ജേക്കബ് തോമസ് പമ്പയില്‍ അറിയിച്ചു.
















