സന്നിധാനം: ശബരിമലയില്‍ നാമജപം നടത്തുന്ന ഭക്തരെ കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് അച്ഛനും മകനും വായ്‌മൂടിക്കെട്ടി ഇരുമുടിക്കെട്ടുമായി മലചവിട്ടി. ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം വാഴപ്പുഴശേരിയില്‍ സഞ്ജീവ് ഗോപാലകൃഷ്ണനും മകന്‍ ആദിശങ്കറുമാണ് വായ് മൂടിക്കെട്ടി അയ്യപ്പദര്‍ശനം നടത്തിയത്.
ദര്‍ശനത്തിനിടെ അറിയാതെ പോലും അയ്യപ്പശരണം ഉരുവിടാതിരിക്കാനാണ് വായ് മൂടിക്കെട്ടിയതെന്ന് സഞ്ജീവ് പറഞ്ഞു. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആദിശങ്കര്‍ ആറാം തവണയാണ് മല ചവിട്ടുന്നത്. ഭക്തരോട് പോലീസും സര്‍ക്കാരും തുടരുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് സഞ്ജീവ് ജന്മഭൂമിയോട് പറഞ്ഞു.
















