തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പഭക്തരെ വേട്ടയാടുന്നതിലും കെ. സുരേന്ദ്രനെ കള്ളക്കേസില്‍ ജയിലിലടച്ചതിലും പ്രതിഷേധിച്ച് 26ന് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.
28 വരെ നടക്കുന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണിത്. രാവിലെ 10ന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിനു സമീപത്ത് നിന്നാണ് മാര്‍ച്ച്. ക്ലിഫ് ഹൗസിനു മുന്നില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
















