പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്‌ക്കലില്‍ പോലീസ് തടഞ്ഞു. കോടതി ഉത്തരവില്ലാതെ കടത്തിവിടാനാവില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ രാഹുല്‍ മടങ്ങി.
ഇന്നലെ ഉച്ചയോടെയാണ് രണ്ടു പേര്‍ക്കൊപ്പം രാഹുല്‍ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്‌ക്കല്‍ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തി. എന്നാല്‍,കടത്തിവിടില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ച് നിന്നു. അതേസമയം, പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്നും കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
















