റിയാദ് : പണമിടപാടുമായി ബന്ധപ്പെട്ട് പിടിഎ റഹീം എംഎല്‍എയുടെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റില്‍. കുന്ദമംഗലം എംഎല്‍എയാണ് പിടിഎ റഹിം.
ഇയാളുടെ മകന്‍ ഷബീര്‍ ടി.പി., മരുമകന്‍, ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഹവാല പണമിടപാടുമായി ബന്ധപ്പെട്ടാണ് പിടിയിലായതെന്നാണ് സൂചന. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറാണ്.
നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടും റഹീമിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എംഎല്‍എയുടെ കാര്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സമ്മാനമായി നല്‍കിയതാണെന്നും ആരോപണം ഉണ്ട്.
















