Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തടഞ്ഞുനിര്‍ത്തിയ വഴിയില്‍ തലയുയര്‍ത്തി ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:13 am IST
in Kerala

സന്നിധാനം: ഭക്തജനകോടികളെ വഴിയില്‍ തടഞ്ഞും നടയില്‍ പരിഹസിച്ചും പിണറായി പോലീസ് നടപ്പാക്കുന്ന ഓപ്പറേഷന്‍ ശബരിമലയുടെ ആദ്യത്തെ ഇരയായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. 

ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ഇരുമുടിയുമേന്തി കല്ലും മുള്ളും ചവുട്ടി അയ്യനെക്കാണാനെത്തിയ ടീച്ചറെ മരക്കൂട്ടത്തിനടുത്ത് പോലീസ് തടഞ്ഞപ്പോള്‍ സമയം വൈകിട്ട് 7.30. നീണ്ട ആറ് മണിക്കൂര്‍ എന്തിനാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് പോലും പറയാതെ പിണറായി പോലീസ് ധാര്‍ഷ്ട്യം തുടര്‍ന്നു. പ്രാഥമിക കൃത്യത്തിനിറങ്ങിയ ടീച്ചറെ വലിച്ച് വാഹനത്തിലിടാന്‍ ശ്രമം നടത്തിയ പോലീസിന്റെ പദ്ധതികള്‍ പാളി. പക്ഷെ രാത്രിയോടെ പമ്പയില്‍ നിന്ന് ടീച്ചറെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഒരു കലാപകാരിയാക്കി ചിത്രീകരിക്കാന്‍ പോലീസ് ശ്രമിച്ചു. വിശ്വാസ സംരക്ഷണത്തിനായി ത്യാഗമെല്ലാം സഹിച്ച ടീച്ചര്‍ പോലീസ് സ്‌റ്റേഷനിലും ഉപവാസം തുടര്‍ന്നു. തിരുവല്ല ആര്‍ഡിഒയുടെ മുമ്പില്‍ ഹാജരാക്കിയപ്പോഴും ദര്‍ശനമനുവദിക്കാതിരിക്കാന്‍ പഴയകാല പ്രസംഗങ്ങളും പത്രവാര്‍ത്തകളുമായി പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ആയിരക്കണക്കിന് വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാമജപത്തിന്റെ ശക്തിയില്‍ ടീച്ചര്‍ തലയുയര്‍ത്തി നിന്നു. 

പലവകുപ്പുകളും ചാര്‍ത്തി തുറങ്കിലടയ്‌ക്കാന്‍ ശ്രമിച്ച പോലീസ് ഇളിഭ്യരായി. ജാമ്യത്തില്‍ പുറത്തെത്തിയപ്പോഴും ചേര്‍ത്തു പിടിച്ചിരുന്ന ഇരുമുടിയിലെ നെയ്‌ത്തേങ്ങകള്‍ക്ക് ശബരിമല കാണുമെന്നുറപ്പുണ്ടായിരുന്നു. കാരണം അവ അയ്യപ്പനായി നിറച്ചവയായിരുന്നു. 

ഉപവാസത്തിന്റെ ക്ഷീണങ്ങള്‍ മാറ്റി കൊച്ചുമക്കളുടെ ചോറൂണിനായി ഇന്നലെ മലകയറാനെത്തിയ ടീച്ചറെ നിലയ്‌ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു. അയ്യനെക്കാണാന്‍ രഹ്‌ന ഫാത്തിമക്കില്ലാത്ത നിബന്ധനകള്‍ വരെ നിരത്തി. സമയപരിധി നിശ്ചയിച്ചു. പക്ഷെ മുദ്രമാലയണിഞ്ഞ മാളികപ്പുറത്തിന്റെ മാനോവീര്യത്തിന് മുന്നില്‍ യതീഷ് ചന്ദ്രയ്‌ക്കും മുട്ടുമടക്കേണ്ടി വന്നു. ശരണപാതയില്‍ തടഞ്ഞുവച്ചവര്‍ തന്നെ സംരക്ഷണമൊരുക്കി സന്നിധാനത്തേക്കാനയിച്ചു. മരക്കൂട്ടത്ത് തന്നെയും കൂട്ടരേയും തടഞ്ഞ് നിര്‍ത്തിയവര്‍ക്ക് മുന്നിലൂടെ ടീച്ചര്‍ സന്നിധാനത്തേക്ക് നടന്നു. സന്നിധാനത്ത് മാധ്യമപ്പടതന്നെ ടീച്ചറെ കാത്തുനിന്നുവെങ്കിലും അവയൊന്നും ശ്രദ്ധിക്കാതെ പതിനെട്ടാംപടി ലക്ഷ്യമാക്കി നീങ്ങി. പതിനെട്ടാംപടി തൊട്ടുതൊഴുത് അയ്യന്റെ മുന്നില്‍ കൈകൂപ്പിനിന്നപ്പോള്‍ തകര്‍ന്നത് പോലീസിന്റെ പിടിവാശിയായിരുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ അടിച്ചമര്‍ത്തി സന്നിധാനം പോലീസ് ക്യാമ്പാക്കാനുള്ള നീക്കത്തിനേറ്റ കനത്തപ്രഹരമായിരുന്നു ടീച്ചറുടെ സന്നിധാന പ്രവേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.