പമ്പ: ശബരിമലയിലെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള പോലീസ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നതെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ശബരിമലയില്‍ ഇല്ല. ഇത്തരം അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് നടപടി ഇത്ര കടുപ്പിക്കുന്നത്- ശശികല കുറ്റപ്പെടുത്തി.
ഭക്തരെ ശബരിമലയില്‍ നിന്നും പേടിപ്പിച്ച് അകറ്റാനാണ് ശ്രമം നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ശബരിമലയിലേക്ക് പോകാനെത്തിയ ശശികലയോട് ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശന സംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിച്ച് മടങ്ങണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: