പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. 14 ദിവസത്തേക്ക് റിമാന്‍ഡിലാണ് സുരേന്ദ്രന് ഇപ്പോഴുള്ളത്. കൊട്ടാരക്കര സബ്ജയിലിലാണ് അദ്ദേഹത്തെ ഇപ്പോള്‍ പാര്‍പ്പിച്ചിട്ടുള്ളത്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.
പോലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും മറ്റന്നാള്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് സുരേന്ദ്രനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: