തിരുവനന്തപുരം : യുവതീ പ്രവേശന നിലപാടിൽ ഉറച്ച് നിൽക്കുന്ന സർക്കാരിന്റെ നിലപാടും, പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ശബരിമലയിലെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്.
കാണിക്ക വരുമാനത്തിൽ മാത്രമല്ല അപ്പം ,അരവണ വിൽപ്പനയിലും കുറവുണ്ടായി. വില്‍പനയില്‍ കുറവു വന്നതിനെ തുടര്‍ന്ന് അപ്പം,അരവണ നിര്‍മാണം ശബരിമലയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് .
അപ്പം, അരവണ വില്‍പനയിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാനവരുമാനം വരുന്നത്. എന്നാല്‍, തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ഈ വിൽപ്പനയേയും പ്രതികൂലമായി ബാധിച്ചു. ഇക്കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
















