പമ്പ: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ രാവിലെ ഒന്‍പതിവ് പമ്പയിലെത്തും. തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തും.
പ്രളയത്തെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് കണ്ണന്താനം പമ്പയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷം അവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ വിഴ്ചയില്‍ അദ്ദേഹം സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അതിനിശിതമായി വിമര്‍ശിച്ചിരുന്നു,
















