തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് വി. മുരളീധരന്‍ എംപി. പിണറായി വിജയന്‍ ഉദ്ഘാടകനായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളന ചടങ്ങില്‍ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കും.
ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്ന് പോലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും പോലീസ് രാജ് നടപ്പാക്കുന്നു. ശശികല ടീച്ചറും, കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പോലീസ് രാജിന് ഇരയായി.
ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആരാധന സ്വാതന്ത്ര്യവും. ഇവ ഉറപ്പുവരുത്തുന്നതിനുള്ള ചുമതലയാണ് ഭരണകൂടത്തിന്റേത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
















