Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതാക്കളെ തടഞ്ഞത് സര്‍ക്കാര്‍ വീഴ്ച മറയ്‌ക്കാന്‍: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 03:48 am IST
in Kerala

കോട്ടയം: ശബരിമല കര്‍മസമിതി ഉപാധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവരടക്കമുള്ള ഹിന്ദുസംഘടനാ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത് അടിസ്ഥാന സൗകര്യങ്ങള്‍  ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വരുത്തിയ വീഴ്ച മറച്ചുവയ്‌ക്കാനാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. നിലയ്‌ക്കലിലും പമ്പയിലും ശൗചാലയങ്ങളിലും ശുചിമുറികളിലും വെള്ളം പോലുമില്ല, വേണ്ടത്ര ശൗചാലയങ്ങളും ഇ-ടോയ്‌ലറ്റുകളും ഒരുക്കിയിട്ടില്ല. കുടിവെള്ളം, പമ്പാ സ്‌നാനത്തിന് സൗകര്യം, വിരിവയ്‌ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍പോലും  സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.

അടിയന്തരാവസ്ഥയെ വെല്ലുന്ന നിയന്ത്രണങ്ങളാണ് പോലീസ് ഭക്തരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. 10.30ന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിലൂടെ ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായ വഴിപാടുകള്‍, നെയ്യഭിഷേകം എന്നിവ നടത്താനുള്ള ഭക്തരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ക്ഷേത്രാചാരപ്രകാരം ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെയും ഹിന്ദുസംഘടനാ പ്രവര്‍ത്തകരെയും തടയുന്നതിലൂടെ ആരാധാനാ സ്വാതന്ത്ര്യമാണ് നിഷേധിക്കുന്നത്. സന്നിധാനത്തും പമ്പയിലും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ശബരിമലക്ക് പരിചിതമല്ലാത്ത പല നടപടി ക്രമങ്ങളുമാണ് പോലീസും സര്‍ക്കാരും പ്രഖ്യാപിക്കുന്നത്.

ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണാധികാരം ദേവസ്വം ബോര്‍ഡില്‍നിന്ന് ആഭ്യന്തരവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ശബരിമലയുടെ സുരക്ഷാ കാര്യങ്ങളില്‍ മാത്രമാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ വേണ്ടതെന്നും യഥാര്‍ഥ ഭക്തരെ തടയരുതെന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇ.എസ്. ബിജു ആരോപിച്ചു. ശബരിമല തീര്‍ഥാടനം അട്ടിമറിക്കാനള്ള ഏതൊരു നീക്കത്തെയും അയ്യപ്പഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.