Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: മുഖ്യമന്ത്രിക്കെതിരെ സര്‍ക്കാരില്‍ കടുത്ത ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 05:37 am IST
inKerala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടില്‍ സര്‍ക്കാരില്‍ കടുത്ത ഭിന്നത. ധനമന്ത്രി തോമസ് ഐസക്കും സാംസ്‌ക്കാരിക നിയമമന്ത്രി എ.കെ. ബാലനും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ ഇതിനകം പ്രതിഷേധവുമായി രംഗത്ത് വന്നു.

  മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ്  തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വമ്പന്‍ സമ്മാനങ്ങളുമായി ഗ്രേറ്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ തുടങ്ങിയത്.  അയ്യപ്പ ഭക്തരുടെ ഷോപ്പിങ്ങിലൂടെ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി വരുമാനം  ഖജനാവില്‍ എത്തിക്കാം എന്നായിരുന്നു ഐസക്കിന്റെ കണക്ക് കൂട്ടല്‍. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മര്‍ക്കട മുഷ്ടി ഇതെല്ലാം തകിടം മറിക്കുമെന്നാണ് ഐസക്കിന്റെ അഭിപ്രായം. 

ധനവകുപ്പിന്റെ നീരസം ഐസക്ക് കഴിഞ്ഞ ദിവസം തുറന്ന് പറയുകയും ചെയ്തു. ശബരിമല പ്രതിഷേധം തണുപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഖജനാവ് കാലിയാകും. വരുംമാസങ്ങളില്‍ ശമ്പളം ഉള്‍പ്പെടെയുള്ളവ മുടങ്ങും. ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും മണ്ഡല മകര വിളക്ക് സീസണില്‍ 3500 കോടിയോളം രൂപയാണ് വിവിധ നികുതി ഇനത്തില്‍ ഖജനാവില്‍ എത്തുന്നത്. അതിനാല്‍ ശബരിമല യുവതീപ്രവേശനത്തെ ആദ്യം പിന്തുണച്ച ഐസക്ക് ഇപ്പോള്‍ ജിഎസ്ടി വരുമാനത്തെക്കുറിച്ച് ആലോചിച്ച് നിശ്ശബ്ദത പാലിക്കുന്നു.

വിവേകപൂര്‍ണമായ നിലപാടെടുക്കണമെന്ന് പറഞ്ഞ നിയമമന്ത്രി എ.കെ. ബാലനോട് മുഖ്യമന്ത്രിക്ക് നീരസത്തിന് ഇടയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും മന്ത്രി ബാലനെ പങ്കെടുപ്പിച്ചില്ല. അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവെലിന്, പ്രളയദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ആവശ്യത്തിനുള്ള ഫണ്ട് അനുവദിച്ചില്ല. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ബാലനെ ചൊടിപ്പിച്ചിട്ടുണ്ട്. 

 കെഎസ്ആര്‍ടിസി മന്ത്രി തുറന്ന് പറയുന്നില്ലെങ്കിലും വകുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ നീരസം പുകയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പഭക്തര്‍ ശബരിമല തീര്‍ഥാടനത്തിനോടൊപ്പം ശ്രീപദ്മനാഭസ്വാമി, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞാണ് മടങ്ങുക. ട്രെയിനില്‍ വരുന്ന അയ്യപ്പഭക്തര്‍ കെഎസ്ആര്‍ടിസി ബസ്‌സര്‍വീസ് വഴിയാണ് മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ശബരിമലയില്‍ സംഘര്‍ഷാന്തരീക്ഷമാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ വരവിന് കാര്യമായ കുറവുണ്ടാകും. അതിനാല്‍ മുഖ്യമന്ത്രിയുടെ മനം മാറണേയെന്ന  പ്രാര്‍ഥനയിലാണ് കെഎസ്ആര്‍ടിസി. നീരസംപുറത്ത് വിടാതെ പ്രവര്‍ത്തിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

ശബരിമല വിഷയത്തിനു ശേഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ സാധിക്കാതെ വരുമെന്ന് ബോര്‍ഡ് ജീവനക്കാരുടെ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം നല്‍കാത്ത സാഹചര്യം ഉണ്ടായാല്‍, മന്ത്രി സ്ഥാനം രാജിവയ്‌ക്കണം എന്ന ആവശ്യം ഉയരും. യുവതീപ്രവേശനത്തെ മുഖ്യമന്ത്രിക്കു വേണ്ടി അനുകൂലിക്കുന്നുണ്ടെങ്കിലും എത്രയുംവേഗം പ്രശ്‌നപരിഹാരം ഉണ്ടാകണം എന്ന നിലപാടിലാണ് കടകംപള്ളിയും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.