Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരെ ക്രിമിനലുകളായി കാണുന്ന പോലീസ് രൂപരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 01:40 am IST
in Kerala

കൊച്ചി: അയ്യപ്പസ്വാമിയെ തൊഴുതു പുണ്യം നേടാന്‍ ശബരിമലയില്‍ എത്തുന്ന ഭക്തരെ കൊടും ക്രിമിനലുകളായിക്കണ്ട് നേരിടാന്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് പോലീസ് തയാറാക്കിയത് 275 പേജുകളുള്ള രൂപരേഖ. 

തത്ത്വമസി എന്നും സ്വാമി ശരണം എന്നും ആമുഖ പേജില്‍ കുറിച്ച, ഈ വര്‍ഷത്തെ ശബരിമല ഉത്സവകാലത്തെ തയാറെടുപ്പുകള്‍ എന്ന പേരിലുണ്ടാക്കിയ രൂപരേഖ അയ്യപ്പഭക്തരെ നേരിടാനുള്ള പോലീസ് ഓപ്പറേഷന്‍ രേഖയാണ്. കഴിഞ്ഞ മണ്ഡലകാലം വരെ ഭക്തജനങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അവരെ നേരിടേണ്ടി വരും എന്ന് പറയുന്നു, ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ രേഖയില്‍.

എല്ലാ അര്‍ഥത്തിലും വിധി നടപ്പാക്കണം

പോലീസിന്റെ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ എല്ലാ മണ്ഡലകാലത്തും തയാറാക്കാറുണ്ട്. എന്നാല്‍ ആചാരലംഘന നീക്കത്തിനെതിരെ തുലാമാസ പൂജയ്‌ക്കും ചിത്തിര ആട്ടവിശേഷത്തിനും ഉയര്‍ന്ന ഭക്തജന പ്രതിഷേധം മണ്ഡലമഹോത്സവകാലത്തും ഉയര്‍ന്നാല്‍ അടിച്ചമര്‍ത്താന്‍ ഉറച്ചിരിക്കുന്നു സര്‍ക്കാര്‍ എന്ന് പോലീസിന്റെ തയാറെടുപ്പുകളില്‍ നിന്നു വ്യക്തമാണ്. 

സപ്തംമ്പര്‍ 28ലെ സുപ്രീംകോടതി വിധി അതിന്റെ എല്ലാ അര്‍ഥത്തിലും നടപ്പാക്കണം എന്ന് എല്ലാ ഉദ്യോഗസ്ഥരേയും പോലീസ്‌രേഖ ആഹ്വാനം ചെയ്യുന്നു. ഈ രൂപരേഖയില്‍ ഇടയ്‌ക്കിടെ യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി ആവര്‍ത്തിക്കുന്നുമുണ്ട്.

വരുണയും വജ്രയും കമാന്‍ഡോകളും

കലാപകാരികളെ നേരിടാനുള്ള സംവിധാനങ്ങളായ വജ്ര, വരുണ്‍ തുടങ്ങിയ പോലീസ് വാഹനങ്ങള്‍ നിലയ്‌ക്കല്‍, പമ്പ സെക്ടറുകളില്‍ വിന്യസിച്ചിട്ടുണ്ട്. 

നിലയ്‌ക്കലും പമ്പയുമടക്കമുള്ള പ്രദേശങ്ങളെ ഒന്‍പതു പോലീസ് സെക്ടറുകളായിത്തിരിച്ചാണ് സേനാവിന്യാസം. ടിയര്‍ ഗ്യാസ് പ്രയോഗിക്കാനും നിര്‍ദേശമുണ്ട്. വെടിയുതിര്‍ക്കാനുള്ള പോലീസ് സംഘവും സജ്ജം. നാല്‍പ്പതു സായുധ കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ഇരുപതുപേരെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്യൂട്ടിയില്‍ നിന്നു വിളിച്ചതാണ്. 

സാഹചര്യം നേരിടാന്‍ യോജിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം തെരഞ്ഞെടുത്തു ശബരിമലയില്‍ നിയോഗിക്കാനാണ് നിര്‍ദേശം. 

ഏതൊക്കെ തരത്തില്‍ ഭക്തരെ നേരിടണം എന്നും രേഖയില്‍ വിശദീകരിക്കുന്നു. ഭക്തര്‍, പ്രതിഷേധക്കാര്‍ എന്നു രണ്ടായി തിരിച്ചാണ് ചിലയിടങ്ങളില്‍ പറയുന്നത്. എന്നാല്‍ ഏതു ഭക്തനും പ്രതിഷേധക്കാരനായി മാറിയേക്കാം എന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും പ്രതിഷേധത്തില്‍ പങ്കെടുത്തേക്കാമെന്നും മുന്നറിയിപ്പുണ്ട്. ശബരിമല ക്ഷേത്രജീവനക്കാരേയും കരുതിയിരിക്കണം എന്നും പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാനുള്ള പ്രവണത ഇവരും കാണിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

നടന്നുവരുന്നവര്‍ക്ക് വേണം വാക്കേഴ്‌സ് കൂപ്പണ്‍

വാഹനങ്ങള്‍ക്കു മാത്രമല്ല നടന്നു വരുന്ന ഭക്തരേയും കൂപ്പണുകള്‍ നല്‍കി നിയന്ത്രിക്കണം എന്നാണ് നിര്‍ദേശം. പരമ്പരാഗത പാതയിലൂടെ നടന്നുവരുന്നവര്‍ക്ക് വാക്കേഴ്‌സ് കൂപ്പണുകള്‍ നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്. 

കരിങ്കല്ലുമൂഴി, മുക്കൂട്ടുതറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോട്ടയം പോലീസ് എല്ലാ വാഹനങ്ങളും പരിശോധിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലാ പോലീസും ഇത്തരത്തില്‍ വിവിധ പ്രദേശങ്ങലില്‍ വാഹനങ്ങള്‍ പരിശോധിക്കും. 

പമ്പയിലേക്കും സന്നിധാനത്തേക്കും എത്താന്‍ സാധ്യതയുള്ള ഭക്തരുടെ എണ്ണം ഓരോമണിക്കൂറിലും അവിടെ അറിയിക്കും. പമ്പയിലും എരുമേലിയിലും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെ സാധിച്ചില്ലെങ്കിലും ഭക്തരെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. 

കഴിഞ്ഞ തവണത്തേതിനേക്കാള്‍ക്കൂടുതല്‍ സിസിടിവികള്‍, ഒരു ദിവസം 645 രൂപ വേതനത്തിന് അറുപതു ദിവസത്തേക്ക് 1500 സ്‌പെഷ്യല്‍ പോലീസുകാര്‍, വ്യോമനിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ തയാറാക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ല സര്‍ക്കാര്‍. 

എത്ര അടിയന്തര സാഹചര്യമുണ്ടായാലും പകരക്കാരനെ നിയോഗിക്കാതെ ഡ്യൂട്ടി വിട്ടുപോകരുതെന്ന നിര്‍ദേശം പോലീസുകാരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.