Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്‍പ്പാത്തി രഥോത്സവത്തിന് സര്‍ക്കാര്‍ ധനസഹായം നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 07:15 am IST
in Kerala

പാലക്കാട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഭക്തരെ വെല്ലുവിളിച്ച് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന് ലക്ഷങ്ങള്‍ ചെലവിട്ട സര്‍ക്കാര്‍ കല്‍പ്പാത്തി രഥോത്സവത്തിന് ധനസഹായം നിഷേധിച്ചു.

ക്ഷേത്രപ്രവേശനവിളംബര ആഘോഷത്തിന്റെ പേരില്‍ പാലക്കാട് ജില്ലയിലും പൊടിച്ചത് ലക്ഷങ്ങള്‍. പ്രളയത്തിന്റെ പേരു പറഞ്ഞാണ് ഇത്തവണ രഥോത്സവത്തിനുള്ള ധനസഹായം നിരസിച്ചത്. പിന്നില്‍ രാഷ്‌ട്രീയ പകപോക്കലെന്ന ആരോപണവും ഉയരുന്നു. 

പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് കഴിഞ്ഞവര്‍ഷം 13 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, ഇത്തവണ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തുക അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. കഴിഞ്ഞ 26 വര്‍ഷമായി തുടരുന്ന കല്‍പ്പാത്തി സംഗീതോത്സവം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തേണ്ടെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍, സംഗീതപ്രേമികളുടെയും കലാകാരന്മാരുടെയും പിന്തുണയോടെ മ്യൂസിക് റിച്വല്‍സ് ആന്‍ഡ് സ്പിരിച്വല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 27-ാമത് കല്‍പ്പാത്തി സംഗീതോത്സവം നടത്തുകയായിരുന്നു. ഈമാസം ഏഴിന് ആരംഭിച്ച സംഗീതോത്സവം ഇന്നലെ സമാപിച്ചു.

മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള കല്‍പ്പാത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലേക്കുള്ള ധനസഹായവും നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം വരെ മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു.

ഇതുവരെ ആഘോഷിക്കാതിരുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ക്കായി ലക്ഷങ്ങളാണ് പൊടിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളില്‍ പൊതുജനപങ്കാളിത്തം വളരെ കുറവായിരുന്നു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായധനം അനുവദിക്കാതെ ഇത്തരം പരിപാടികള്‍ക്ക് ലക്ഷങ്ങള്‍ ചെലവാക്കിയതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍, കല്‍പ്പാത്തി രഥോത്സവത്തിനുള്ള ധനസഹായം അനുവദിക്കാത്തതിനു പിന്നില്‍ രാഷ്‌ട്രീയ വൈരമാണെന്ന ആരോപണവുമുണ്ട്. ശബരിമല യുവതീപ്രവേശനത്തിനെതിരെ കല്‍പ്പാത്തിയിലെ ബ്രാഹ്മണസമൂഹം ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. നാമജപയാത്രയിലും പങ്കെടുത്തു. ഇടതുസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചതും ധനസഹായം നല്‍കാതിരുന്നതിന് കാരണമായിട്ടുണ്ടാവുമെന്നാണ് വിശ്വാസികളുടെ അഭിപ്രായം.

സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതിനാല്‍ ഒരു തരത്തിലും രഥോത്സവത്തിന്റെ മാറ്റ്കുറയാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങള്‍. രഥോത്സവ കമ്മിറ്റിയും വിശ്വാസികളും സ്‌പോണ്‍സര്‍മാരും ഒത്തുചേര്‍ന്ന് വന്‍ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.