Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് എട്ട് ആയുഷ് ഗ്രാമങ്ങള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 05:13 pm IST
in Kerala

തിരുവനന്തപുരം: നിലവിലുള്ള 8 ആയുഷ് ഗ്രാമങ്ങള്‍ക്ക് പുറമേ സംസ്ഥാനത്ത് 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി പുതുതായി സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെയാണ് ആയുഷ് ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നത്. 

കണ്ണൂര്‍ കൂത്തുപറമ്പ്, കോഴിക്കോട് കുന്നുമ്മല്‍, പാലക്കാട് ഒറ്റപ്പാലം, മലപ്പുറം നിലമ്പൂര്‍, വയനാട് മാനന്തവാടി, തൃശൂര്‍ ഇരിങ്ങാലക്കുട, പത്തനംതിട്ട മല്ലപ്പള്ളി, ആലപ്പുഴ അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ആയുഷ് ഗ്രാമങ്ങള്‍ സ്ഥാപിക്കുക. ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷംരൂപ വീതം അനുവദിച്ചിട്ടുണ്ട്. ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഒരു യോഗ ട്രെയിനര്‍, ഒരു ഹെല്‍പര്‍ അല്ലെങ്കില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നിവര്‍ ഈ ആയുഷ് ഗ്രാമത്തിലുണ്ടാകും. 

ആധുനികവത്ക്കരണത്തിന്റെ ഭാഗമായി ജീവിത ശൈലിയിലുണ്ടായ മാറ്റംകാരണം പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും ഉയര്‍ന്നു വരുന്നതിനാല്‍ ഇതില്‍ നിന്നൊരു മോചനം എന്ന നിലയ്‌ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആയുഷ് ഗ്രാമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് ഉദുമ, കണ്ണൂര്‍ മട്ടന്നൂര്‍, തിരുവനന്തപുരം പെരുങ്കടവിള, കൊല്ലം ഇത്തിക്കര, കോട്ടയം പള്ളം, എറണാകുളം മൂവാറ്റുപുഴ, ഇടുക്കി മുട്ടം, തൃശൂര്‍ ചാവക്കാട് എന്നിവയാണ് നിലവിലുള്ള ആയുഷ് ഗ്രാമങ്ങള്‍.

ജീവിത ശൈലിയില്‍ മാറ്റം വരുത്തി ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക, അതിലേക്ക് ആരോഗ്യകരമായ ആഹാരവും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആയുഷ് ഗ്രാമം ലക്ഷ്യം വയ്‌ക്കുന്നത്. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായി ആയുഷ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗ പ്രതിരോധം ശക്തിപ്പെടുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക, സമീപ പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിച്ച് ശുദ്ധമായ അന്തരീക്ഷം ഒരുക്കുക, മലേറിയ, ക്ഷയരോഗം, ഡിഫ്റ്റീരിയ തുടങ്ങിയവയ്‌ക്കെതിരെയുള്ള പ്രതിരോധവും ചികിത്സയും സംബന്ധിച്ച അവബോധം നടത്തുക എന്നിവയും ലക്ഷ്യം വയ്‌ക്കുന്നു. 

ബിഹേവിയറല്‍ ചേഞ്ച് കമ്മ്യൂണിക്കേഷനിലൂടെ ആയുഷ് അധിഷ്ഠിത ജീവിതശൈലി പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍, ആംഗന്‍വാടി ജീവനക്കാര്‍, വില്ലേജ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. യോഗ ശീലമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം പശു, എരുമ, ആട് എന്നിവയുടെ പാല്‍, ജൈവ പച്ചകറികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക. വാര്‍ഡ് കൗണ്‍സിലര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ, എംപി എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കും. 

മികച്ച ആരോഗ്യത്തിനായി കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, വാട്ടര്‍ അതോറിറ്റി, സാനിറ്റേഷന്‍, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം എന്നീ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കും. ഒരോ സ്ഥലത്തേയും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് പരിഹാരം കാണുന്ന തരത്തിലായിരിക്കും ആയുഷ് ഗ്രാമം പ്രവര്‍ത്തിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.