കൊച്ചി: ശബരിമലയിൽ ആചാരലംഘനം നടന്നുവെന്ന് സ്‌പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിൽ ആചാരലംഘനം. ചിത്തിര ആട്ടപൂജയ്‌ക്കെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റ്. മണ്ഡലകാലത്തും ശബരിമലയിൽ സംഘർഷത്തിനു സാധ്യത. സാമൂഹ്യവിരുദ്ധരും അക്രമികളും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചേക്കും. സ്‌പെഷൽ കമ്മിഷണറുടെ പുതിയ റിപ്പോർട്ടിലാണു പരാമർശം.
















