ആലപ്പുഴ: ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി കിരണ്‍ കൃഷ്ണന്, മാവേലിക്കര സ്വദേശി ശങ്കര്‍കുമാര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കോയമ്പത്തൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഇരുവരും നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ബൈക്ക് മിനിലോറിയുമായി ഇടിച്ച് കത്തുകയായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: