Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് നിഷ്‌ക്രിയം;സന്നിധാനം കാത്തത് ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 06:15 am IST
in Kerala

സന്നിധാനം: ആയിരത്തഞ്ഞൂറിലധികം പോലീസുകാര്‍ ഉണ്ടായിട്ടും സന്നിധാനത്തിന്റെ സുരക്ഷയും നിയന്ത്രണവും ഏറ്റെടുത്ത ഭക്തര്‍ അയ്യപ്പസ്വാമിയുടെ അവകാശം തങ്ങള്‍ക്കുമാത്രമാണെന്നു പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭക്തര്‍ പരിഭ്രാന്തരായി സംഘടിച്ചപ്പോള്‍ പോലീസ് പിന്‍വാങ്ങി. ഭക്തര്‍ സംഘടിച്ചതോടെ പോലീസ് ശബരിമല കര്‍മസമിതി നേതാക്കളെ സമീപിച്ചു. അവര്‍ ഇടപെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

ഇന്നലെ രാവിലെ ഏഴരയോടെ യുവതി സന്നിധാനത്ത് പ്രവേശിക്കാനെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഭക്തര്‍ നാമജപവുമായി സംഘടിച്ചത്. നടപ്പന്തലില്‍ തടഞ്ഞതോടെ ഭക്തയെ സന്നിധാനത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ സമയം ഭക്തര്‍ പതിനെട്ടാം പടിക്ക് സമീപവും പോലീസ് സ്റ്റേഷന് മുന്നിലും പ്രതിരോധം തീര്‍ത്തു.  സ്ഥിതി  നിയന്ത്രിക്കാനാകാതെ വന്നതോടെ സന്നിധാന സുരക്ഷാച്ചുമതലയുള്ള എസ്പി കര്‍മസമിതി നേതാവ് വത്സന്‍ തില്ലങ്കേരിയെ സമീപിച്ചു. തുടര്‍ന്ന് വത്സന്‍ തില്ലങ്കേരി ഭക്തരോട് സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

ഭക്തരോട് സംസാരിക്കാന്‍ പോലീസ് അവരുടെ മൈക്രോഫോണ്‍ തില്ലങ്കേരിക്ക് നല്‍കി. പോലീസ് തന്നെ മൈക്രോഫോണും തൂക്കി അദ്ദേഹത്തോടൊപ്പം നിന്നു. തില്ലങ്കേരി എത്തിയതോടെ ഭക്തര്‍ ശാന്തരായി. ഒരുവിധത്തിലും ആചാരലംഘനത്തിന് അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അക്രമമല്ല, ഭക്തര്‍ക്ക് വേണ്ട സഹായവും സൗകര്യവുമൊരുക്കലാണ് നമ്മുടെ ലക്ഷ്യം. നിലയ്‌ക്കലും പമ്പയിലും മരക്കൂട്ടത്തുമുള്ള ഭക്തരുടെ പ്രാര്‍ഥനയെ അവഗണിച്ച് ഒരാള്‍ക്കും സന്നിധാനത്ത് എത്താനാകില്ല. അതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല. 

നമ്മളെ പരിഭ്രാന്തരാക്കി കലാപം അഴിച്ചുവിടാന്‍ ചിലര്‍ നമുക്കിടയില്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. അവരുടെ വലയില്‍ വീഴണമോ എന്ന ചോദ്യത്തിന് വേണ്ട എന്ന മറുപടി ഒരായിരം കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്നപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്വാസംവിട്ടത്. സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിവരെ അനുനയിപ്പിച്ചശേഷം അദ്ദേഹം പതിനെട്ടാംപടിക്കു സമീപം കൂടി നിന്നവരോടും പോലീസിന്റെ മൈക്കില്‍ തന്നെ സംസാരിച്ചു. തുടര്‍ന്നാണ് ഭക്തര്‍ പരിഭ്രാന്തി മാറി ഭജന ആരംഭിച്ചത്. 

കുടിവെളളവും വൈദ്യുതിയും വിച്ഛേദിച്ച നടപടിയും കര്‍മസമിതി നേതാക്കള്‍ ഇടപെട്ടാണ് പരിഹരിച്ചത്. വത്സന്‍ തില്ലങ്കരിയും കെ. സുരേന്ദ്രനും അടക്കമുള്ളവര്‍ ദേവസ്വം കമ്മീഷണറുമായി ചര്‍ച്ച നടത്തി. നടപ്പന്തലില്‍ വിരിവെക്കാനുള്ള സമ്മതവും നേതാക്കള്‍ ഇടപെട്ടാണ് നേടിയെടുത്തത്. 

വത്സന്‍ തില്ലങ്കേരി മൈക്ക് ഉപയോഗിച്ചത് സമാധാന ശ്രമത്തിന്: മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമല പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ക്ഷേത്രത്തില്‍ പോലീസ് തന്നെയാണ് കാര്യങ്ങള്‍ നടത്തിയതെന്നും ക്ഷേത്ര സന്നിധിയില്‍ പെട്ടെന്നുണ്ടായ പ്രതിഷേധം ഇല്ലാതാക്കാനാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസിന്റെ മൈക്രോഫോണിലൂടെ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധം ശമിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. ശബരിമല സന്നിധാനം ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അത് നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.