നിലയ്‌ക്കല്‍: അയ്യപ്പന്മാരെ ഉറക്കെ അസഭ്യം പറഞ്ഞ് പോലീസിന്റെ പ്രകോപനം. സുരക്ഷാ ചുമതലയുള്ള ഡിവൈഎസ്പി സുധാകരന്‍ പിള്ളയാണ് പരസ്യമായി തെറിവിളിച്ചത്.
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് വിടാത്തതില്‍ പ്രതികരിച്ച അയ്യപ്പനെയാണ് തെറിയഭിഷേകം ചെയ്തത്. പതിനൊന്ന് മണിക്ക് ശേഷം നിലയ്‌ക്കലിലേക്ക് എത്തിയ ദീര്‍ഘദൂര സര്‍വീസുകള്‍ പമ്പയിലേക്ക് കടത്തി വിട്ടെങ്കിലും നിലയ്‌ക്കലില്‍ രാവിലെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് ഷട്ടില്‍ സര്‍വീസുകള്‍ ഒരുക്കിയില്ല. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ വലഞ്ഞ ഭക്തരെയാണ് ഡിവൈഎസ്പി അസഭ്യം പറഞ്ഞത്.
















