കാസര്‍കോട്: എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ രഥയാത്ര എട്ടിന് പ്രയാണമാരംഭിക്കും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് യാത്ര നയിക്കുന്നത്.
എട്ടിന് രാവിലെ 10ന് കാസര്‍കോട് മധൂര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് രഥയാത്രയാരംഭിക്കും. ഉച്ചയ്‌ക്ക് രണ്ടിന് കാസര്‍കോട് നഗരത്തില്‍ സ്വീകരണം. മൂന്നിന് നീലേശ്വരത്ത് പൊതുയോഗം. വൈകിട്ട് അഞ്ചിന് പയ്യന്നൂരില്‍ ആദ്യദിനം സമാപിക്കും. പതിനായിരം ഹൈന്ദവ വിശ്വാസികളും, അയ്യപ്പഭക്തരും പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു. യാത്ര 13ന് ശബരിമലയില്‍ സമാപിക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ. ശ്രീകാന്ത് അറിയിച്ചു.
















