കോഴിക്കോട്: പോലീസിനെ ഉപയോഗിച്ച് അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ശബരിമലയില്‍ അസാധാരണ അടിയന്തരാവസ്ഥയാണ്. അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാനാണുദ്ദേശ്യമെങ്കില് അപകടകരമായ സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയരുത്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ഉത്തരവാദി സര്‍ക്കാരും മുഖ്യമന്ത്രിയും മാത്രമാകും.
ഭക്തരുടെ ഇരുമുടിക്കെട്ട് പോലീസ് പരിശോധിക്കുകയാണെങ്കില്‍ ആചാരലംഘനമാകും. സംശയത്തിന്റെ മറവില്‍ ഇരുമുടിക്കെട്ട് പരിശോധിക്കാനാണ് ശ്രമമെങ്കില്‍ അത് കൈയുംകെട്ടി നോക്കിയിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: