ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് വേണമെന്ന നിലപാടാണ് ആര്‍എസ്എസിനും ധര്‍മ്മാചാര്യന്മാര്‍ക്കുമുള്ളതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്.
ഓര്‍ഡിനന്‍സിനെപ്പറ്റി എന്തെങ്കിലും പറയാന്‍ തത്കാലം നിവൃത്തിയില്ല. പക്ഷെ ഓര്‍ഡിനന്‍സ് വേണമെന്നതാണ് ശക്തമായ ആവശ്യം.
അതിനുള്ള അവസരം എപ്പോഴുമുണ്ട്. എന്നാല്‍, കേസില്‍ സുപ്രീംകോടതി വളരെ വൈകാതെ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.
















