Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിനനുസരിച്ച് വിദ്യാഭ്യാസ നയം മാറരുത്: ഉന്നത വിദ്യാഭ്യാസ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2018, 01:27 am IST
inKerala

“കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സമ്മേളനം മുന്‍ സ്ഥാനപതി ഡോ.ടി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു. കലിക്കറ്റ്  സര്‍വകലാശാല മുന്‍ പിവിസി: ഡോ.കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പിവിസി: ഡോ.കെ. പൗലോസ് ജേക്കബ്, കുഫോസ് വിസി: ഡോ. എ. രാമചന്ദ്രന്‍, കാലടി സര്‍വകലാശാല മുന്‍ വിസി: ഡോ.എം.സി. ദിലീപ്കുമാര്‍, കേരള ആരോഗ്യ സര്‍വകലാശാല വിസി: ഡോ. എം.കെ. സി. നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ വിസി: ഡോ. കെ. ആര്‍. വിശ്വംഭരന്‍, വെറ്റിനറി സര്‍വകലാശാല മുന്‍ വിസി: ഡോ. ബി. അശോക്, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി. ആര്‍ കൃഷ്ണകുമാര്‍ സംസ്‌കൃത സര്‍വകലാശാല വിസി: ഡോ. പി. കെ ധര്‍മജന്‍”

കൊച്ചി: സര്‍ക്കാരുകള്‍ മാറുമ്പോള്‍ വിദ്യാഭ്യാസ നയം മാറുന്നതില്‍ കേരളത്തിലെ വൈസ് ചാന്‍സലര്‍മാര്‍ ആശങ്ക പങ്കുവെച്ചു. രാഷ്‌ട്രീയ നേതാക്കളെല്ലാം ഒന്നിച്ചിരുന്ന് പൊതുവായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമങ്ങളും പൊതുസമൂഹവും വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി. കേരള വിദ്യാഭ്യാസമേഖലയില്‍ മാറ്റത്തിന് മനോനിലയില്‍ മാറ്റമുണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായിരുന്നു സമ്മേളനം. 

മുന്‍ സ്ഥാനപതി ഡോ.ടി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ നയത്തിന് തുടര്‍ച്ചയില്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ നയങ്ങളും മാറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി വൈസ് ചാന്‍സലന്മാര്‍ അഭിപ്രായപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്ന് കൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ ചെയ്യുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കുറിച്ച ചിന്തിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്‌നം. വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കാവുന്നില്ല. അവസരങ്ങള്‍ വരുമ്പോള്‍ സ്വീകരിക്കാനും നമ്മുടെ വിദ്യാഭ്യാസമേഖലയ്‌ക്ക് കഴിയുന്നില്ല. ഹാര്‍വാര്‍ഡ് അടക്കമുള്ള സര്‍വകലാശാലകള്‍ അടക്കമുള്ളവര്‍ കേരളത്തില്‍ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തത് കേരളത്തിലെ ചില ചിന്തകരും സൈദ്ധാന്തികരും ആണ്. ഇരുന്നൂറ്റമ്പതോളംസര്‍വകലാശാലകളാണ് ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. കുട്ടികളെ വന്‍ തുക ചെലവിട്ട് അന്യരാജ്യങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് അത്തരം സര്‍വ്വകലാശകളുടെ റീജിയണല്‍ ശാഖകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മോഡറേറ്ററായിരുന്ന കാലടി സര്‍വകലാശാല മുന്‍ വിസി. ഡോ.എം.സി. ദിലീപ്കുമാര്‍ പറഞ്ഞു.

ആഗോള വിദ്യാഭ്യാസ മാതൃകകള്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായത് വിദ്യാര്‍ഥികളില്‍ നിന്നല്ല, മറിച്ച് ചില മുന്‍ വിസിമാരില്‍  നിന്നായിരുന്നെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഡോ. ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. പുതുതലമുറ സര്‍വ്വകലാശാലകള്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ വരും തലമുറ പിന്നാക്കം പോകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത തിരിച്ചടി നേരിടും. വിദ്യാഭ്യാസ മേഖലയിലെ കുറവുകള്‍ കണ്ടെത്താനോ പരിഹരിക്കണോ സംസ്ഥാനത്ത് സംവിധാനമില്ല. സര്‍വകലാശാലകളുടെ മാതൃകയില്‍ അധ്യാപക പരിശീലന അക്കാദമി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുഫോസ് വിസി: ഡോ. എ. രാമചന്ദ്രന്‍, കേരള ആരോഗ്യ സര്‍വകലാശാല വിസി: ഡോ. എം.കെ.സി. നായര്‍, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍, സംസ്‌കൃത സര്‍വകലാശാല വിസി: ഡോ. പി.കെ. ധര്‍മജന്‍, കാലടി സര്‍വകലാശാല മുന്‍ വിസി: ഡോ. എം. സി ദിലീപ്കുമാര്‍, കലിക്കറ്റ് സര്‍വകലാശാല മുന്‍ പിവിസി: ഡോ. കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പിവിസി: ഡോ. കെ. പൗലോസ് ജേക്കബ്, കാര്‍ഷിക സര്‍വകലാശാല മുന്‍ വിസി: ഡോ. കെ.ആര്‍. വിശ്വംഭരന്‍, വെറ്റിനറി സര്‍വകലാശാല മുന്‍ വിസി: ഡോ. ബി. അശോക്, സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ലതാ നായര്‍ പങ്കെടുത്തു.

കേരളത്തില്‍ ലോകോത്തര സര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനവും വിദ്യാഭ്യാസ മേഖലയിലെ നവീകരണം എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവയും നടന്നു. 

പുസ്തകോത്സവത്തില്‍ ഇന്ന്

പുസ്തകോല്‍സവ നഗരിയില്‍ ഇന്ന് ഇരുപത് പുസ്തകങ്ങളുടെ പ്രകാശനം. രാവിലെ 10 : വര്‍ണോത്സവം, അഖിലകേരള പെയിന്റിംഗ് മത്സരം. ആറന്‍മുള കണ്ണാടി നിര്‍മ്മാണത്തെയും കലാകാരന്മാരെയും പുനരുദ്ധരിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ദേശീയ പരമ്പരാഗത കരകൗശല പ്രദര്‍ശനത്തിന് പുസ്തകോത്സവ നഗരിയില്‍ തുടക്കമായി. നാല്പതോളം സാഹിത്യകാരന്മാര്‍ പങ്കെടുത്ത സാഹിത്യ ചര്‍ച്ചയും ശ്രദ്ധേയമായി. 

ഡോ. ഹെഡ്‌ഗേവാര്‍: പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

“കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന്‍ പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങള്‍ നോവലിസ്റ്റ് കെ. എല്‍. മോഹനവര്‍മ്മ, പബ്ലിക്കേഷന്‍സ് ഡിവിഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(കേരള റീജിയണ്‍) ഡി. മുരളിമോഹന്‍, ഡയറക്ടര്‍ രജീന്ദര്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന്  പ്രകാശനം ചെയ്യുന്നു.”

കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്തു. 

‘ഓര്‍ക്കുക ഞങ്ങളെ വല്ലപ്പോഴും: രക്തസാക്ഷികളുടെ കത്തുകള്‍’, ‘നിവേദിതയുടെ പുതിയ വീടും മറ്റ് കഥകളും’, ‘ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍’ എന്നീ മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. നോവലിസ്റ്റ് കെ. എല്‍. മോഹനവര്‍മ്മ, പബ്ലിക്കേഷന്‍സ് ഡിവിഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (കേരള റീജിയണ്‍) ഡി. മുരളിമോഹന്‍, ഡയറക്ടര്‍  രജീന്ദര്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

പബ്ലിക്കേഷന്‍ഡ് ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സാധന റാവത്ത്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പുസ്തകോത്സവം നവംബര്‍ 11-ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.