Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസ് വിന്യാസം ഭീകരം; കാക്കിയിട്ട സഖാകള്‍ക്ക് മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2018, 01:15 am IST
inKerala

കൊച്ചി: യുവതികളെ ദര്‍ശനത്തിനെത്തിച്ച് ശബരിമലയില്‍ ആചാരലംഘനത്തിനു വഴിയൊരുക്കാന്‍ അസാധാരണമായ പോലീസ് വിന്യാസം. മുമ്പൊരിക്കലും ശബരിമലയും പരിസര പ്രദേശങ്ങളും കണ്ടിട്ടില്ലാത്ത തരത്തില്‍ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. ചിത്തര ആട്ട വിശേഷത്തിനു നടതുറക്കുമ്പോള്‍, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്ന പേരില്‍ യുവതികളെ ദര്‍ശനത്തിന് എത്തിച്ച് ശബരിമല തകര്‍ക്കാനുള്ള നീക്കത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് പോലീസിന്റെ നീക്കം. സന്നിധാനത്തും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതീപ്രവേശനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 

സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 17ന് അയ്യപ്പഭക്തരെ തല്ലിച്ചതച്ച നടപടി ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള തരത്തിലേക്ക് പോലീസ് കാര്യങ്ങള്‍ നീക്കുന്നത്. 

സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്‌ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പോലീസ് വിന്യാസത്തിന്റെ വിശദമായ രൂപരേഖ കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഐജിക്കു നല്‍കി. ലോക്കല്‍ പോലീസും ക്യാമ്പുകളില്‍ നിന്നുള്ളവരും അടക്കം ആയിരത്തോളം ഉദ്യോഗസ്ഥരാണ് ആദ്യ ലിസ്റ്റിലുള്ളത്.

സന്നിധാനത്തെ പോലീസ് വിന്യാസം തന്നെ സര്‍ക്കാരിന്റെ മനോഭാവത്തിനു തെളിവാണ്. ഓരോ പോയിന്റിലും ശക്തമായ പോലീസ് സാന്നിധ്യമാണ് ഉറപ്പുവരുത്തിരിക്കുന്നത്. 

കൊല്ലം സിറ്റി കമ്മീഷണര്‍ പി. കെ. മധുവിനാണ് സന്നിധാനത്തിന്റെ സുരക്ഷാചുമതല നല്‍കിയിരിക്കുന്നത്. കൊടിമരം, ബലിക്കല്‍പുര, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, ഫ്‌ളൈഓവര്‍, വിവിധ നടകള്‍, നടപ്പന്തല്‍, ക്ഷേത്രത്തിന്റെ പിന്‍വശം എന്നിങ്ങനെ 18 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. 

മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി പയസ് ജോര്‍ജും കുന്ദംകുളം എസിപി സിനോജുമാണ് സന്നിധാനത്ത് കെ.പി. മധുവിനെ സഹായിക്കുക. സോപാനത്തെ പോലീസുകാരെ അടിമാലി സിഐ പി.കെ. സാബുവും ശാന്തന്‍പാറ സിഐ ചന്ദ്രകുമാറും നിയന്ത്രിക്കും. മരക്കൂട്ടത്ത് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയി നിയോഗിച്ചിരിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി. അജിത്കുമാര്‍ സേനയ്‌ക്കുള്ളിലെ അറിയപ്പെടുന്ന സിപിഎം അനുഭാവിയാണ്. തുലാമാസ പൂജക്കാലത്ത് യുവതികളെ ദര്‍ശനത്തിന് എത്തിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്ന ഇടമാണ് മരക്കൂട്ടം. 

പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെല്ലാം വ്യാഴാഴ്ച തന്നെ പമ്പയിലും സന്നിധാനത്തുമായി എത്തിക്കഴിഞ്ഞിരുന്നു. പരമ്പരാഗത പാതകളില്‍ക്കൂടിയല്ലാതെ മറ്റു വഴികളിലൂടെ ചില യുവതികളെ സന്നിധാനത്തേക്കു കൊണ്ടു വന്നിരുന്നു എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. 

പമ്പയിലെ ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ ഒഴിവാക്കി. തുലാമാസ പൂജയ്‌ക്കിടയ്‌ക്ക് രഹ്‌ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ ദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിച്ചതും പിന്നീട് ശ്രീകോവില്‍ നടയ്‌ക്കല്‍ നിന്നു ശ്രീജിത്ത് കരഞ്ഞതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പമ്പയുടെ ചാര്‍ജ് നല്‍കിയിരിക്കുന്നത് എറണാകുളം റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ക്ക്. പമ്പയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് രാഹുല്‍ നായരുടെ തലയില്‍ വെച്ചുകെട്ടാമെന്നാണ് സര്‍ക്കാരിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ പോലീസുദ്യോഗസ്ഥന്‍ മനോജ് എബ്രഹാമിന്റെ കണക്കുകൂട്ടല്‍. ക്വാറി മാഫിയയില്‍ നിന്ന് കോഴ വാങ്ങിയെന്നാരോപിച്ച് രാഹുല്‍ നായരെ കള്ളക്കേസില്‍ കുടുക്കിയയാളാണ് മനോജ് എബ്രഹാം. 

കൊല്ലം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി ജോര്‍ജ് കോശി, എറണാകുളം റൂറല്‍ ഡിവൈഎസ്പി ജി. വേണു തുടങ്ങിയ ഉദ്യോഗസ്ഥര്‍ രാഹുലിനു കീഴില്‍ പ്രവര്‍ത്തിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.