Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ ശേഖരിച്ച് വിതയ്‌ക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2018, 03:51 am IST
in Kerala

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ ശേഖരിച്ച് വിതയ്‌ക്കാന്‍ വനം, വന്യജീവി വകുപ്പിന്റെ നീക്കം. കാലം തെറ്റിയെത്തിയ കാലവര്‍ഷത്തെ തുടര്‍ന്ന് വരുന്ന നീലക്കുറിഞ്ഞി സീസണായ 2030ല്‍ പൂക്കാലം ഉണ്ടാകുമോ എന്ന സംശയം നിഴലിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. 

പൂക്കാലം അവസാനിച്ചെങ്കിലും ഈ വര്‍ഷം വളരെ വിരളമായി മാത്രമാണ് പൂക്കള്‍ വിരിഞ്ഞത്. പാര്‍ക്കിനുള്ളില്‍ ചിലയിടങ്ങളില്‍ കൂട്ടത്തോടെ നീലക്കുറിഞ്ഞി വിരിഞ്ഞെങ്കിലും ഇങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. ഇടവിട്ടെത്തിയ മഴ മൂലം ഇവ അതിവേഗം നശിക്കുകയും ചെയ്തു. മലനിറയെ നീലക്കുറിഞ്ഞി പൂവിട്ട് നില്‍ക്കുന്ന അപൂര്‍വ കാഴ്ച ഇതോടെ വിനോദസഞ്ചാരികള്‍ക്കും നഷ്ടമായി. ഇത് പരിഹരിക്കുന്നതിനൊപ്പം വരുന്ന സീസണില്‍ എല്ലായിടത്തും നീലക്കുറിഞ്ഞിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിത്തുകള്‍ പലയിടങ്ങളിലായി വിതറുകയും ചെയ്യും.

വളര്‍ച്ചയെത്തിയ ഒരു പൂവില്‍ രണ്ട് വിത്തുകള്‍ ഉണ്ടാകും. പൂവ് കരിഞ്ഞുണങ്ങുന്നതോടെ ഈ വിത്തുകള്‍ സമീപത്തെ മണ്ണില്‍ വീഴും. ഇവയ്‌ക്ക് അഞ്ച് മില്ലി മീറ്റര്‍ വലുപ്പമാണ് പരമാവധി ഉണ്ടാവുക. ഇവ ജനുവരി മാസത്തില്‍ ശേഖരിക്കാനാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്. ഇതിന് ശേഷം ഇവ പൂക്കള്‍ കുറഞ്ഞയിടങ്ങളില്‍ വിതറും. ഇത്തരത്തില്‍ വിതറുന്ന വിത്തുകള്‍ വരുന്ന കാലവര്‍ഷത്തില്‍ മുളച്ച് ഒരിഞ്ച് കനത്തില്‍ രണ്ടിലകളോടെ എത്തും. ഇവ നോക്കിയാണ് വരുന്ന സീസണിലെ പൂക്കാലം എങ്ങനെ ഇരിക്കുമെന്നത് കണക്കാക്കുക.

ഇത്തരത്തില്‍ വിത്തുകള്‍ ശേഖരിച്ച് വിതറുന്നതില്‍ പ്രശ്‌നമില്ലെന്ന് പാലാ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. പ്രൊഫ. ജോമി അഗസ്റ്റിന്‍ പറഞ്ഞു. ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ വിത്തുകള്‍ മുളക്കുന്നതിന് സഹായകമാകുമെന്നും 23 വര്‍ഷമായി കുറിഞ്ഞി പഠനവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോമി വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.