Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഷയില്‍ പദങ്ങള്‍ ഏകീകരിക്കണം; പ്രൊഫ.കെ.ജി.പൗലോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:31 am IST
in Kerala

കാക്കനാട്: ഭരണഭാഷ മാതൃഭാഷ എന്ന ആശയം പൂര്‍ണ്ണമാകണമെങ്കില്‍ ജില്ലകളില്‍ പദങ്ങളുടെ ഏകീകരണം നടത്തേണ്ടത് അനിവാര്യമാണെന്ന് സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ.കെ.ജി.പൗലോസ്. മലയാളദിന, ഭരണഭാഷാ വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ നിര്‍വ്വഹിക്കുകയായിരുന്നു. തര്‍ജ്ജമകളില്‍ ഇതര ഭാഷകളുടെ കടന്നുകയറ്റം ശക്തമാണ്്. ഭാഷയില്‍ ഏകീകരണമാണ് വേണ്ടത്. എങ്കില്‍ മാത്രമേ സംവദിക്കുന്നതും ഗ്രഹിക്കുന്നതും ഒന്നാകു.

പൗരന്റെ പ്രശ്‌നമറിയാനും പരിഹാരം കാണാനുമുള്ള മനസ് ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. ക്ലാസ് മുറി, കോടതി, ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം മലയാളത്തിന് പ്രാമുഖ്യം നല്‍കണം, അദ്ദേഹം പറഞ്ഞു. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. വിദേശരാജ്യങ്ങള്‍ക്ക് മലയാളഭാഷയോടുള്ള ആദരവ് നമ്മളും കാണിക്കണം.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതിനെ തുടര്‍ന്ന് സംഭവിച്ച കൈപ്പിഴയാണ് ഇംഗ്ലീഷിനോടുള്ള വിധേയത്വം. വിദേശഭാഷകളില്‍ മക്കള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ തിരക്കുകൂട്ടുന്ന മാതാപിതാക്കള്‍ അവര്‍ക്ക് മാതൃഭാഷ ചിട്ടപ്പെടുത്തിനല്‍കണമെന്ന് ചിന്തിക്കുന്നില്ല. ഇംഗ്ലീഷില്‍ അക്ഷരവിന്യാസത്തിനു നല്‍കുന്ന പ്രാധാന്യം മലയാളത്തില്‍ നല്‍കുന്നുമില്ല. വ്യവഹാരഭാഷയല്ല മാനകഭാഷ. ഭരണഭാഷ പഠിക്കുന്നതിന് കൃത്യമായ രീതിയില്‍ മലയാളഭാഷയും ഭാഷയുടെ ഗതിവിഗതികളും പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കൊച്ചി: സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് എക്‌സൈസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ക്ലബ്ബ് ഡേയും കേരളപ്പിറവിയും ആഘോഷിച്ചു. കൊച്ചി ടാക്‌സ് ഓഫീസിലെ പരിപാടിയില്‍ ചീഫ് കമ്മീഷ്ണര്‍ പുല്ലേല നാഗേശ്വര റാവു അധ്യക്ഷനായി. ചലച്ചിത്ര താരം അനു സിത്താര ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസഫ്, ക്ലബ് ചെയര്‍മാന്‍ കെ.ആര്‍ ഉദയ് ഭാസ്‌കര്‍, കമ്മീഷ്ണര്‍ വിരേന്ദര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

ഏലൂര്‍: ഏലൂര്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കുറ്റിക്കാട്ടുകര ഗവ യുപി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും റൈസ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പിടിഎ പ്രസിഡന്റ് സിന്ധു അനില്‍ അധ്യക്ഷയായി. ഏലൂര്‍ എസ് ഐ നെല്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അല്‍ഫോണ്‍സ ജോയി കോയിക്കര മുഖ്യ പ്രഭാഷണം നടത്തി. ജനമൈത്രി കോര്‍ഡിനേറ്റര്‍ സിആര്‍ഒ ഷിബു ചെറിയാന്‍, ഷാജി ഇടപ്പള്ളി, എസ്എംസി പ്രതിനിധി  പി.എം. ആണ്ടവന്‍, പ്രധാനാധ്യാപിക ടി.എം. ആമിന സംസാരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തം വഹിച്ച് തിരഞ്ഞെടുക്കപ്പെട്ടവരില്‍ രക്തദാനം നടത്തിയവര്‍ക്കും, വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കും റൈസ് ഉണര്‍വ് പദ്ധതിയുടെ ഭാഗമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 

കുന്നുകര: കുന്നുകര ഗവ. ജെബി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. കുട്ടികളുടെ കേരളം പ്രദര്‍സനം, കേരളം അറ്റ്‌ലസ് നിര്‍മാണം ,നവ കേരളം ചിത്ര രചന, കേരളീയ ഗാനങ്ങള്‍, കൊളാഷ്, പ്രസംഗം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രധാനധ്യാപക കെ.വി സുരജ  നേതൃത്വം നല്‍കി.

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭാഷ മതിയാകുന്നില്ല; ബെന്യാമിന്‍

കൊച്ചി: ആധുനിക കാലത്തെ ഭാഷ ചിഹ്നങ്ങള്‍ക്ക് വഴിമാറിയതിനാല്‍ ഇന്ന് നവ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഇമോജി എന്ന ചിഹ്നങ്ങള്‍ക്ക് തുല്യമായ വികാരങ്ങള്‍ ഭാഷകൊണ്ട് അടയാളപ്പെടുത്താന്‍ കഴിയില്ലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. സമസ്ത കേരള സാഹിത്യപരിഷത് സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണത്തില്‍  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഭാഷയിലെ മാറ്റങ്ങള്‍ വേഗമാണ് മലയാളി സ്വീകരിച്ചത്. ആചാരലംഘനങ്ങള്‍ ഭാഷയില്‍ നടത്തിയതിന് ശേഷമാണ് ഇവിടെ എത്തിച്ചേര്‍ന്നത്. 

1200 ലധികം ഉണ്ടായിരുന്ന മലയാള അക്ഷരങ്ങളില്‍നിന്ന് പല കാലങ്ങളില്‍ വെട്ടിച്ചെറുതാക്കല്‍ നടത്തിതാണ്് ഇന്നത്തെ 52 അക്ഷരത്തില്‍ എത്തിയത്. എന്നാല്‍ ഇന്ന് ആ 52ല്‍ നിന്ന്  വെട്ടിക്കുറച്ച് 26 ആക്കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ആചാരങ്ങളില്‍ വല്ലാതെ മുറുകെ പിടിച്ചിരിക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. അറിവുകളുടെ പങ്കുവെപ്പാണ് ഇന്റര്‍ നെറ്റിന്റെ ഏറ്റവും വലിയ സംഭാവന. 

മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റും സമസ്ത കേരള സാഹിത്യപരിഷത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ഡോ.ടി.എന്‍.വിശ്വംഭരന്‍, വിവിധ വിഷയങ്ങളില്‍ വിശ്വപ്രഭ, മൈന ഉമൈബാന്‍, വി.കെ. ആദര്‍ശ് എന്നിവര്‍ പ്രഭാഷണം നടത്തി. കവി സമ്മേളനം പ്രൊഫ. ജെ.ടി. ആമ്പല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചന്തിരൂര്‍ ദിവാകരന്‍ അധ്യക്ഷനായി. പി.യു. അമീര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.