Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല യുവതീപ്രവേശനം: വനിതാ നേതാക്കള്‍ മാതൃകയാകട്ടെയെന്ന് അണികള്‍; വെട്ടിലായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:12 am IST
in Kerala

ആലപ്പുഴ: അടവുകള്‍ പലതും പയറ്റിയിട്ടും അനുഭാവികളും വിശ്വാസികളുമായ യുവതികള്‍ ശബരിമല കയറാന്‍ തയാറാകാത്തത് സിപിഎമ്മിനെ വെട്ടിലാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ യോഗങ്ങളിലും, കുടുംബശ്രീ യോഗങ്ങളിലും സുപ്രീംകോടതി വിധിയെക്കുറിച്ച് ബോധവത്ക്കരണം നടത്തിയെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ആരും തയാറാകുന്നില്ല. 

പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്ന വനിതാ സഖാക്കള്‍ ശബരിമലയ്‌ക്ക് പോയി മാതൃക കാണിക്കട്ടെയെന്നാണ് പലയിടത്തും യുവതികള്‍ നേതൃത്വത്തിന് നല്‍കിയ മറുപടി. അറിയപ്പെടുന്ന വനിതാ സഖാക്കളെ ശബരിമലയ്‌ക്ക് അയച്ചാല്‍ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചാരണം നടത്താന്‍ എതിരാളികള്‍ക്ക് അവസരം നല്‍കലാകുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക. ഒരു ആയുധം വച്ചു നീട്ടലാകുമെന്നും അവര്‍ക്ക് ആശങ്കയുണ്ട്. വിശ്വാസികള്‍ക്കൊപ്പമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നെങ്കിലും അണികള്‍ക്ക് ഇക്കാര്യത്തില്‍ വിശ്വാസം പോര. 

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളോ, ഇടതു വനിതാ എംഎല്‍എമാരോ സ്വയം സന്നദ്ധരായി മല ചവിട്ടാന്‍ എത്തുന്നുമില്ല. ശബരിമലയിലെ ആചാരങ്ങള്‍ സ്ത്രീ വിവേചനമാണെന്ന സിപിഎം പ്രചാരണത്തിന് വനിതാ സഖാക്കളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്നില്ലെന്ന് വ്യക്തം. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരത്തോട് നിലപാട് തുറന്നു പറയാന്‍ പോലും വനിതാ എംഎല്‍എമാര്‍ ഇതുവരെ തയാറായിട്ടില്ല. 

കര്‍ക്കിടകം ഒന്നിന് രാമായണം വായിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കായംകുളം എംഎല്‍എ യു. പ്രതിഭ വിശ്വാസങ്ങളോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ചുംബനസമരക്കാരെയും ആക്ടിവിസ്റ്റുകളെയും ആശ്രയിച്ചാണ് സിപിഎമ്മിന്റെ ശബരിമല സമരം. ശബരിമലയില്‍ പോകുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ യുവതികളില്‍ ചിലര്‍ ചുംബന സമരത്തില്‍ പങ്കെടുത്ത് വിവാദത്തിലായവരാണ്. 

ആലപ്പുഴ കടപ്പുറത്തെ ചുംബന സമരത്തെ പോലീസും പൊതുജനവും എതിര്‍ത്തപ്പോള്‍, എംഎല്‍എ ഓഫീസിന് സമീപം ചുംബിക്കാന്‍ അവസരം നല്‍കി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു.   തുലാമാസ പൂജാ സമയത്ത് പോലീസ് സംരക്ഷണമൊരുക്കി ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കാന്‍ ശ്രമിച്ച് സിപിഎമ്മും സര്‍ക്കാരും മാനക്കേടിലായിരുന്നു. ഇത് മറികടക്കാന്‍  യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

പുതിയ വാര്‍ത്തകള്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.