Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയിലില്‍ നരകയാതന അനുഭവിച്ച് ഒരച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 11:22 am IST
inKerala

തിരുവനന്തപുരം: മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന തടവുകാരന്‍ ഒമ്പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നൊമ്പരമാണ്. പൊന്നുപോലെ നോക്കിയ മകളെ പീഡിപ്പിച്ചെന്നാരോപിച്ച് കൃത്യമായ അന്വേഷണം നടത്താതെ ഈ അച്ഛനെ ജയിലഴിക്കുള്ളില്‍ അടയ്‌ക്കുകയായിരുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ക്രൂരതയ്‌ക്ക് ഇരയായി ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഇയാളല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. എന്നിട്ടും ആ വിവരം കോടതിയെ ധരിപ്പിക്കാതെ ഇരുട്ടറയിലെ നരകയാതനയിലേക്ക് തള്ളിയിടുകയായിരുന്നു.

ഒമ്പത് മാസമായുള്ള പോലീസിന്റെയും ജയിലിലേയും മാനസിക പീഡനത്തില്‍ ശാരീരിക മാനസികാരോഗ്യം നശിച്ചു. പ്രമേഹം കൂടി  കാഴ്ച നഷടമായി. ഭ്രാന്തനെപ്പോലെയാണ് പെരുമാറ്റം. ചിലപ്പോള്‍ തലതല്ലിക്കരയും. മകളുടെ പേര് പറഞ്ഞ് ഉറക്കെ നിലവിളിക്കും. തല ചുവരില്‍ ആഞ്ഞിടിക്കും. തലപൊട്ടി ചോര ഒഴുകും. സഹതടവുകാരാണ് നിരവധി തവണ രക്ഷപ്പെടുത്തിയത്. ഇത് പറയുമ്പോള്‍ കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിച്ച ബന്ധുവിന്റെ കണ്ണുകള്‍ നിറഞ്ഞു.

2018 മാര്‍ച്ച് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പതിനാലുവയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വെഞ്ഞാറമൂട് പോലീസിനെ അറിയിച്ചത്. പോക്‌സോ നിയമ പ്രകാരമുള്ള കേസ് ആയതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.വിജയന് ആയിരുന്നു ചുമതല. സിഐയും വനിതാപോലീസും അടങ്ങുന്ന സംഘം അന്ന് തന്നെ പെണ്‍കുട്ടിയുടെ ചുമതലയും സംരക്ഷണവും ഏറ്റെടുത്തു. കുട്ടിയോട് സംസാരിക്കാന്‍ അമ്മയെപ്പോലും അനുവദിച്ചില്ല. പെണ്‍കുട്ടിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് പറഞ്ഞ്  വീട്ടില്‍ നിന്ന് പോലീസ് പിടികൂടുമ്പോഴായിരുന്നു അച്ഛന്‍ വിവരം അറിയുന്നത്. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയോട് ഒന്നും ചോദിക്കാനാകുമായിരുന്നില്ല.

മാര്‍ച്ച് മൂന്നിന് 353/2018 നമ്പര്‍ കേസില്‍ നെടുമങ്ങാട് കോടതിയില്‍ ഇയാളെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് പോക്‌സോ കോടതിയിലേക്ക് മാറ്റി. 2018 മെയ്‌മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഇയാളെ വിചാരണ തടവുകാരനാക്കി ജയിലിലടച്ചു.  കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം ഇല്ലാതെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് മാസം പിന്നിട്ടപ്പോള്‍ ഡിഎന്‍എ പരിശോധനാ ഫലം വന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് തെളിഞ്ഞു. എന്നാല്‍ ഇക്കാര്യം  വെഞ്ഞാറമൂട് സിഐ കോടതിയെ ധരിപ്പിച്ചില്ല. വിവരം മറച്ചുവച്ചു. മകളെ പീഡിപ്പിച്ച ക്രൂരനെന്ന്  മുദ്രകുത്തിയതിനാല്‍ ബന്ധുക്കളാരും ഇയാളുടെ സഹായത്തിന് എത്തിയതുമില്ല.

ഈമാസം ആദ്യമാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നത്. അപ്പോഴാണ് അച്ഛന്‍ നിരപരാധിയാണെന്ന് അറിയുന്നത്. തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അച്ഛന്റെ അടുത്ത ബന്ധുവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.  പോലീസ് തന്നോട് ഒന്നും ചോദിച്ചില്ലെന്നും  വനിതാ പോലീസ് കൊണ്ടുവന്ന പേപ്പറില്‍ ഭീഷണി ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും  അമ്മയോട് പറഞ്ഞു.  കോടതിയില്‍ വച്ച് മൊഴിയെടുക്കുമ്പോള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളും പോലീസും ചേര്‍ന്ന്  നടത്തിയ നാടകം  പുറത്ത് വരുന്നത്. 

യഥാര്‍ഥ പ്രതിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങി പോലീസ് നടത്തിയ ക്രൂരത ചൂണ്ടിക്കാട്ടിയും മകളുടെ മൊഴിവീണ്ടും എടുക്കണമെന്നും ആവശ്യപ്പെട്ട്  തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. ഈമാസം അഞ്ചിന് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതൊന്നും അറിയാതെ മനസ്സും ശരീരവും തളര്‍ന്ന്,  കണ്ണീരോടെ മകളുടെ പേര് വിളിച്ച് വിലപിക്കുന്ന അച്ഛന്റെ വിലാപം ഇപ്പോഴും ജയില്‍ മതിലുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്.

അനീഷ് അയിലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.