Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസമ്മത പത്രം: സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 04:23 am IST
in Kerala

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന്റെ ധനശേഖരണത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധ പണപ്പിരിവ് നടത്താനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടി. നിര്‍ബന്ധ പണപ്പിരിവ് ഹൈക്കോടതി തടഞ്ഞിട്ടും അഭിമാന പോരാട്ടം എന്ന നിലയ്‌ക്കാണ് സര്‍ക്കാര്‍  സുപ്രീം കോടതിയെ സമീപിച്ചത്. 

നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന തരത്തിലാണ് സര്‍ക്കാര്‍  ഉത്തരവ് ഇറക്കിയത്. നല്‍കാന്‍ സാധിക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇടത് യൂണിയനുകള്‍ ഒഴികെയുള്ളവര്‍ വിസമ്മത പത്രത്തിനെതിരെ രംഗത്ത് വന്നെങ്കിലും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ യൂണിയനുകള്‍ എതിര്‍ത്തെങ്കിലും വഴങ്ങിയില്ല.  ഇതേത്തുടര്‍ന്ന് എന്‍ജിഒ സംഘ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതിനെതിരെയാണ് സംഘ് ഹൈക്കോടതിയെ സമീപിച്ചത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു വിസമ്മതപത്രമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്.

ഒരു മാസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ദുരഭിമാനം മൂലം സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

സുപ്രീംകോടതിയെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ജീവനക്കാരില്‍ നിന്നും സമ്മതപത്രം വാങ്ങിയെന്നാണ് കോടതിയെ ധരിപ്പിച്ചത്. സര്‍ക്കാര്‍ ഇറക്കിയ 144-ാം നമ്പര്‍ ഉത്തരവില്‍ വിസമ്മത പത്രമെന്നാണ് പറയുന്നത്. നിയമപരമല്ലാതെ ഇടത് യൂണിയനുകള്‍   തയാറാക്കിയ സമ്മതപത്രത്തിലാണ്  ജിവനക്കാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയത്. അതും സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലം മാറ്റും എന്ന് ഭിഷണിപ്പെടുത്തി.സുപ്രീം കോടതി വിധിക്കു ശേഷം സര്‍ക്കാരിന്റെ അഭിപ്രായം  സമ്മത പത്രം നല്‍കിയവരില്‍ നിന്ന് മാത്രമെ തുക ഈടാക്കൂ എന്നാണ്. എന്നാല്‍  സാലറി ചലഞ്ച് ഇനി നടപ്പാക്കണമെങ്കില്‍  ആദ്യ ഉത്തരവ് റദ്ദ് ചെയ്ത് സമ്മത പത്രം എന്ന പുതിയ ഉത്തരവ് ഇറക്കണം.  

പ്രളയദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ കഴിയുന്നത്ര തുക സംഭാവനയായി നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നത്.  ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ധനമന്ത്രിയായിരുന്നു  വിസമ്മത പത്രം കൊണ്ടുവന്നത്. 

ജീവനക്കാരില്‍ നിന്നും പിരിക്കുന്ന തുക ഏത് അക്കൗണ്ടില്‍ പോകുമെന്നും അതിന്റെ വിനിയോഗം സംബന്ധിച്ചും ആദ്യമേ സംശയം ഉയര്‍ന്നിരുന്നു.  എല്ലാ സുതാര്യമായിരിക്കും എന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. സുപ്രീം കോടതിയും ഇത് സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. 288 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഇതുവരെ പിരിഞ്ഞുകിട്ടിയത്. 

അജി ബുധനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.