Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാലറി ചലഞ്ച്: സുപ്രീംകോടതിയിലും പിണറായി സര്‍ക്കാര്‍ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 02:01 pm IST
in Kerala

ന്യൂദല്‍ഹി: സാലറി ചലഞ്ചില്‍ പിണറായി സര്‍ക്കാരിന് സുപ്രീം കോടതിയിലും കനത്ത തിരിച്ചടി. വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. 

വിസമ്മതപത്രം നല്‍കണമെന്നത് വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വ്യവസ്ഥയാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പല കാരണങ്ങളാല്‍ പണം നല്‍കാന്‍ സാധിക്കാത്തവരുണ്ട്. വിസമ്മതപത്രം നല്‍കി മറ്റുള്ളവരെ അറിയിച്ച് അവര്‍ അപമാനിതരാകേണ്ട കാര്യമില്ല. പണം നല്‍കാന്‍ കഴിയുന്നവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. എന്തിനാണ് സര്‍ക്കാര്‍ വാശിപിടിക്കുന്നതെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതി ജഡ്ജിമാര്‍ എന്ന നിലയില്‍ തങ്ങള്‍ 25,000 രൂപ വീതം നല്‍കിയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ആ തുക നല്‍കുന്നത് ഞങ്ങള്‍ക്ക് സമ്മതമല്ലായിരുന്നുവെന്നു കരുതുക. അത് പ്രഖ്യാപിച്ച് സ്വയം അപമാനിതര്‍ ആകുന്നത് എന്തിന്? 22ന് മുന്‍പ് വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. അതെങ്ങനെ ശരിയാകും? അദ്ദേഹം ചോദിച്ചു. നിര്‍ബന്ധിച്ചു വിസമ്മതപത്രം വാങ്ങിക്കുകയല്ല ചെയ്യേണ്ടതെന്നും ഓരോരുത്തരും സാധിക്കുന്നത് നല്‍കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് വിനീത് ശരന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവില്‍ വിസമ്മതപത്ര വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചു. ആരെങ്കിലും അതിനെ ചോദ്യം ചെയ്താല്‍ അപ്പോള്‍ പരിശോധിക്കാമെന്ന് കോടതി മറുപടി നല്‍കി. 

വിസമ്മതപത്രം നല്‍കുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയില്‍നിന്ന് ലഭിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന വിജ്ഞാപനത്തിലെ പത്താം വകുപ്പ് ഈ മാസം ഒന്‍പതിനാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയായിരുന്നു അപ്പീല്‍. വിജ്ഞാപനത്തിനെതിരെ എന്‍ജിഒ സംഘാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയില്‍നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ വിമര്‍ശനമാണ് സുപ്രീംകോടതിയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ചത്. 

പണം ദുരിതാശ്വാസത്തിന് ചെലവിടുമെന്ന് ഉറപ്പില്ലെന്നു കോടതി

സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് സുപ്രീംകോടതി നടത്തിയത്. പണം ദുരിതാശ്വാസത്തിന് തന്നെയാണോ ഉപയോഗിക്കുന്നത് എന്നതില്‍ നല്‍കുന്നവര്‍ക്ക് ഒരുറപ്പുമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ ചേംബറിലേക്ക് വന്നാല്‍ മതി. വാങ്ങിയ ആവശ്യത്തിന് തന്നെ പണം ഉപയോഗിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്, അദ്ദേഹം വിശദീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള പണം ഇടത് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.