Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ നോക്കേണ്ട – അമി‌ത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 01:51 pm IST
inKerala

കണ്ണൂർ : അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി സർക്കാരിനെ താഴെയിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കേരളത്തില്‍ സര്‍ക്കാറിന്റെയും പോലീസിന്റെയും ശക്തി  കൊണ്ട് വിശ്വാസികളെ അടിച്ചമര്‍ത്താനാണ് ലക്ഷ്യമെങ്കില്‍ സര്‍ക്കാര്‍  കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അമിത് ഷാ  പറഞ്ഞു. കണ്ണൂരില്‍ ബി.ജെ.പി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

നടപ്പാക്കാന്‍ കഴിയുന്ന വിധി മാത്രം കോടതി നടപ്പാക്കാന്‍  ശ്രമിക്കണം. ക്ഷേത്ര ദർശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്. അയ്യപ്പ ഭക്തന്മാരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം തീക്കളിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയ്യപ്പ സ്വാമിക്ക് ഉറക്കെ ശരണം വിളിക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത് കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിടനീളം ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് പാര്‍ട്ടി അദ്ധ്യക്ഷന്‍ വ്യക്തമാക്കി കൊണ്ടിരുന്നു. 

ഹിന്ദു ആചാരങ്ങളില്‍ സ്ത്രീകള്‍ക്ക് എപ്പോഴും തുല്യ പരിഗണനയാണ്. നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം മുഴുവന്‍ ആയിരക്കണക്കിന് അയ്യപ്പക്ഷേത്രമുണ്ട്. ശബരിമലയില്‍ മാത്രമാണ് യുവതികള്‍ക്ക് വിലക്ക്. അത് അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയായത് കൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയവരാണ് ഹിന്ദു വിഭാഗങ്ങള്‍. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റവും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണ്. ആയിരമോ രണ്ടായിരമോ ഡിവൈഎഫ്ഐ പ്രവർത്തകരെ വച്ച് അയപ്പഭക്തരെയോബിജെപി പ്രവർത്തകരെയോ നേരിടാൻ ശ്രമിച്ചാൽ അതിനെ എതിർത്ത് ഈ രാജ്യം മുഴുവൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച്‌ താഴെയിടാന്‍ ബിജെപി മടിക്കില്ല. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളും. ശബരിമലയില്‍ പ്രതിഷേധം നടത്തിയ രണ്ടായിരത്തോളം ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരുടെ ആചാരാനുഷ്‌ടാനങ്ങള്‍ സംരക്ഷിക്കാന്‍ ഈ മാസം 30 മുതല്‍ ബിജെപി വിവിധ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സത്യപ്രകാശ്  അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ. എംഎൽഎ, വി മുരളീധരൻ എം.പി, പി.കെ കൃഷ്ണദാസ്, സി.കെ.പത്മനാഭൻ, കെ.വി. ധരൻ മാസ്റ്റർ തുടങ്ങി  നിരവധി  നേതാക്കൾ ചടങ്ങില്‍ സംബന്ധിച്ചു .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.