കൊച്ചി: സംസ്ഥാനത്തുടനീളം അയ്യപ്പഭക്തര്ക്കുനേരെയുള്ള പോലീസ് അതിക്രമത്തിലും അറസ്റ്റുകളിലും പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച്.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അയ്യപ്പഭക്തരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അറിയിച്ചു.
പോലീസ് അതിക്രമത്തിനെതിരെ ഭക്തരുടെ പ്രതിരോധനിര തീര്‍ക്കും. ശബരിമലയില്‍ അയ്യപ്പന്മാരെ സംരക്ഷിക്കാതെ ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ ആക്ടിവിസ്റ്റുകളായ സ്ത്രീകള്‍ക്ക് പോലീസ് യൂണിഫോം നല്കി സേനയെ അപമാനിച്ചു.
ഇവര്‍ക്കെതിരെ ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് പരാതി നല്കി. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: