കൊച്ചി: നടന്‍ ദിലീപ് രാജി വച്ചതുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ നടത്തിയ വാദങ്ങള്‍ പൊളിയുന്നു. ആരും ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജിവച്ചതെന്ന് ദിലീപിന്റെ കത്ത്.
മനസറിയാത്ത കാര്യത്തിന് വേട്ടയാടപ്പെടുകയാണെന്നും തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും ദിലീപ് തന്റെ കത്തില്‍ പറയുന്നു. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാല്‍, എന്നെ ചൊല്ലി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജിക്കത്ത് നല്‍കിയത്.
രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല – ദിലീപ് പറഞ്ഞു.
















