വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11നും ഇടയ്‌ക്കുള്ള മുഹൂര്‍ത്തത്തില്‍ പാല സ്വദേശി അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. സിനിമാ രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറുമാണ് അനൂപ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അനൂപും വിജയ ലക്ഷ്മിയും സുഹൃത്തുക്കളാണ്. വീട്ടുകാര്‍ക്കും തമ്മിലും വളരെ അടുത്ത ബന്ധമാണുളളത്. അനൂപാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുള്ള ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത്. ഈ വിവരം വിജയലക്ഷ്മി വീട്ടില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.
2013 ല്‍ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റോ കാറ്റേ പൂക്കാ മരത്തിലും എന്ന ഗാനം വിജയലക്ഷ്മി എന്ന കലാകരിയെ സംഗീത ലോകത്തില്‍ മാനം മുട്ടെ ഉയര്‍ത്തിച്ചു . പിന്നീട് മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളിലേയും സജീവ സാന്നിധ്യമായി മാറുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ ഡോക്ടറേറ്റ് ഉല്‍പ്പെടെയുളള നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കാന്‍ ഈ പ്രിയ ഗായികയ്‌ക്ക് കഴിഞ്ഞു.
വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി.
















