കോഴിക്കോട്: ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി ക്ഷേത്ര വിശ്വാസികള്‍ നടത്തുന്ന സമരത്തെ പ്രാകൃതവും മര്യാദ പാലിക്കാതെയുമാണ് കേരള സര്‍ക്കാര്‍ നേരിടുന്നതെന്ന് ബിജെപി അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ. ശബരിമല സമരത്തെ പോലീസ് അടിച്ചമര്‍ത്തുന്നു.
കേരളത്തിലെ മാതൃശക്തി രാഷ്‌ട്ര ശക്തിയാകുന്ന കാഴ്ചയാണ് ശബരിമല സമരത്തിലുടെ ലോകം കാണുന്നത്. ശബരിമല വിഷയത്തെ സര്‍ക്കാര്‍ വാശിതീര്‍ക്കാനുള്ള അവസരമാക്കി മാറ്റുകയാണ്, അദ്ദേഹം പറഞ്ഞു. വയനാട്, വടകര, കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി നേതൃയോഗം കോഴിക്കോട് അളകാപുരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
















