Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘര്‍ഷം പോലീസ് സൃഷ്ടി; ലക്ഷ്യം നിരോധനാജ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:26 am IST
in Kerala

നിലയ്‌ക്കല്‍: ബുധനാഴ്ച ഉച്ചയോടെ നിലയ്‌ക്കലില്‍ നാമജപയജ്ഞത്തില്‍ പങ്കെടുത്ത ഭക്തരെ മര്‍ദിച്ചതും സംഘര്‍ഷം സൃഷ്ടിച്ചതും പോലീസിന്റെ മുന്‍കൂട്ടിയുള്ള പദ്ധതി. പുണ്യപൂങ്കാവനത്തില്‍ പോലീസ് അഴിഞ്ഞാടിയത് മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കി നിരോധനാജ്ഞ പ്രഖ്യാപിക്കാനായിരുന്നു എന്നു വ്യക്തമായി. 

അതിന്റെ മറവില്‍ യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള കുടിലതന്ത്രമാണ് സര്‍ക്കാരും പോലീസും നടപ്പാക്കിയത്. നിലയ്‌ക്കല്‍ അടിസ്ഥാന ഇടത്താവളത്തിന്റെ ആദ്യ കവാടത്തിന് സമീപം പതിനൊന്ന് ദിവസമായി ശബരിമല ആചാര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍ നാമജപയജ്ഞം നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കുകയും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ നാമജപയജ്ഞത്തില്‍ പങ്കെടുത്ത ഏതാനും ഭക്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തലിലുണ്ടായിരുന്ന സ്ത്രീകളും വനവാസികളുമടക്കമുള്ള ഭക്തരെ അടിച്ചോടിച്ചശേഷം പോലീസ് പന്തല്‍ പൊളിച്ചുമാറ്റി. 

പിന്നീട് ഭക്തര്‍ സംഘടിച്ചെത്തുകയും നാമജപയജ്ഞം തുടരുകയും ചെയ്തു. എന്നാല്‍ സംഘര്‍ഷത്തിനയവുണ്ടായില്ല. നിലയ്‌ക്കല്‍ ക്ഷേത്രത്തിന്റെ കവാടത്തിന് സമീപം ബുധനാഴ്ച രാവിലെ മുതല്‍ ശബരിമല കര്‍സമിതിയുടെ നേതൃത്വത്തില്‍ അമ്മമാരുടെ നാമജപയജ്ഞവും നടക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ നിലയ്‌ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും പോലീസിന് നേരെ അക്രമമുണ്ടായി എന്നുവരുത്തിത്തീര്‍ത്താണ് പോലീസ് നടപടികള്‍ തുടങ്ങിയത്. പിന്നീട് ഭക്തരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നാമജപയജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലേറും നടത്തി. അമ്മമാരും കുട്ടികളുമടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലടക്കം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. തുടര്‍ന്ന് പോലീസ് തേര്‍വാഴ്ചയാണ് പുണ്യപൂങ്കാവനത്തില്‍ നടന്നത്. 

സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി തയാറെടുത്തതുപോലായിരുന്നു പോലീസിന്റെ നടപടികള്‍. വലിയ തോതില്‍ മഫ്തി പോലീസ് ഭക്തര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിരുന്നു. യൂണിഫോമിലുള്ള പോലീസുകാരില്‍ ഭൂരിപക്ഷവും നെയിംപ്ലേറ്റ് ധരിച്ചിരുന്നുമില്ല. നിലയ്‌ക്കലിലെ സുരക്ഷയ്‌ക്ക് ചുക്കാന്‍പിടിക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നത ഉദ്യോഗസ്ഥന്‍ പോലീസ് നടപടിയില്‍ അമിത താല്‍പ്പര്യം കാണിച്ചതായും ഭക്തജനങ്ങള്‍ ആരോപിക്കുന്നു. പലസ്ഥലങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ക്കിടയില്‍ അവിശ്വാസികളും മഫ്തിപോലീസും കടന്നുകയറിയത് അക്രമത്തിന് വഴിതെളിച്ചു. 

ബുധനാഴ്ച രാവിലെ മുതല്‍ പമ്പയിലെ പന്തളം രാജാവിന്റെ മണ്ഡപത്തിന് സമീപം തന്ത്രി കുടുംബവും ഭക്തരും നാമജപയജ്ഞം നടത്തിയിരുന്നു. ഇവിടേയും പോലീസ് പ്രകോപനം സൃഷ്ടിക്കുകയും പലതവണ ലാത്തിച്ചാര്‍ജിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. നിരവധി ഭക്തര്‍ക്ക് ഇവിടേയും പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ ഭക്തരെ പോലീസ് പിന്തുടര്‍ന്ന് അടിച്ചുവീഴ്‌ത്തി. സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തിന്റെ മുകളില്‍നിന്നും ജീവനക്കാരിട്ടുകൊടുത്ത കമ്പുകളുമായാണ് ഭക്തരെ പോലീസ് നേരിട്ടത്. തുലാമാസപൂജകള്‍ക്ക് നട തുറക്കുമ്പോള്‍തന്നെ സംഘര്‍ഷം സൃഷ്ടിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഗൂഢാലോചനയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതിന് അടിവരയിടുന്ന കാര്യങ്ങളാണ് ഇന്നലെയും പമ്പയിലും സന്നിധാനത്തും അരങ്ങേറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.